അപർണ|
Last Modified തിങ്കള്‍, 16 ജൂലൈ 2018 (12:47 IST)
പൊതുകാര്യങ്ങളില്‍ തന്റെ നിലപാടുകൾ സോഷ്യല്‍ മീഡിയ വഴി തുറന്നു പറയുന്നയാളാണ് നടനും സംവിധായകനുമായ ജോയ് മാത്യു. സിപിഎമ്മിനേയും സംഘപരിവാറിനേയും ഒരുപോലെ വിമര്‍ശിക്കാറുള്ള ജോയ് മാത്യു പക്ഷേ ഇടതുപക്ഷ നിലപാടുകളോട് അനുഭാവം ഉള്ളയാള്‍ കൂടിയാണ്.
കഴിഞ്ഞ ദിവസം ബാലഗോകുലം പരിപാടിയില്‍ ജോയ് മാത്യു പങ്കെടുക്കാനെത്തിയിരുന്നു. ഇതിൽ സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ് നടൻ. ആര്‍എസ്എസിന്റെ കുട്ടികളുടെ സംഘടനയായ ബാലഗോകുലത്തെ പുകഴ്ത്തി സംസാരിച്ചതും വിമര്‍ശനങ്ങളുടെ മൂര്‍ച്ച കൂട്ടുന്നു.
കഴിഞ്ഞ ദിവസം കോഴിക്കോട് തൊണ്ടയാട് ചിന്മയാഞ്ജലി ഹാളില്‍ നടന്ന ബാലഗോകുലം 43ആം സംസ്ഥാന വാര്‍ഷിക സമ്മേളനത്തില്‍ ഉദ്ഘാടകനായിട്ടാണ് ജോയ് മാത്യു പങ്കെടുത്തത്. കാവി നിറത്തിലുള്ള വസ്ത്രം ധരിച്ചായിരുന്നു ജോയ് മാത്യു പരിപാടിയില്‍ പങ്കെടുത്തത്. ഇതും വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്.
ഞാൻ എന്നെ തന്നെ വിളിക്കുന്നത് നക്സൽ എന്നാണ്. നക്സലുകൾ അങ്ങനെയാണ് ഫാസിസത്തെ മടയിൽ പോയി നേരിടും. ജോയ് സേട്ടൻ ഇസ്തം എന്നാണ് രാഹുൽ പശുപാലന്റെ പരിഹാസം
ഫാഷിസത്തോടുള്ള സന്ധിയില്ലാത്ത പോരാട്ടം നിരന്തരമായ ആശയസംവാദത്തിലൂടെ മാത്രമേ സാധ്യമാകൂ. തോക്കിൻ കുഴലിന് സാധിക്കാത്തത് ഡയലോഗുകൾക്ക് സാധിച്ചെന്നിരിക്കും. മറ്റാരും സഞ്ചരിക്കാത്ത വഴികളിലൂടെ ഒരു എക്സ് റാഡിക്കൽ റവല്യൂഷണറി സഞ്ചരിച്ചെന്നുമിരിക്കും. പുലിമടയിൽ പോയി പോർമുഖം തുറന്ന ജോയേട്ടന് അഭിവാദ്യങ്ങൾ. കുപ്പായക്കളർ വരെ സന്ദർഭോചിതം! കലക്കി... എന്നാണ് മാധ്യമപ്രവർത്തകൻ സുജിത്ത് ചന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ്.