അപർണ|
Last Modified വെള്ളി, 5 ഒക്‌ടോബര്‍ 2018 (09:13 IST)
പ്രാഭേദമന്യേ ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതിയുടെ വിധിയെ തുടർന്ന് രൂക്ഷ വിമർശനമാണ് സർക്കാർ ഏറ്റുവാങ്ങുന്നത്. ബിജെപിയുടെ കേന്ദ്രനേതാക്കൾക്ക് ഒരു നിലപാടാണെങ്കിൽ സംസ്ഥാന നേതാക്കൾക്ക് മറ്റൊരു നിലപാടാണുള്ളത്.
മുഖ്യമന്ത്രി പിണറായി വിജയന് ഭ്രാന്താണെന്ന്
ശോഭ സുരേന്ദ്രൻ പറയുന്നു. ശബരിമലയില്‍ അനീതിയുണ്ടെന്ന് പറഞ്ഞ് കേരളത്തിലെ ഏതെങ്കിലും ഒരു പെണ്‍കുട്ടി കോടതിയില്‍ പോയോ എന്ന് ശോഭാ സുരേന്ദ്രന്‍ ഉദ്ഘാടന പ്രസംഗത്തില്‍ ചോദിച്ചു.
പിണറായി വിജയന്റെ രോഗമെന്തെന്ന് കേരളത്തിലെ എല്ലാ വിശ്വാസികള്‍ക്കും മനസ്സിലായിട്ടുണ്ട്. മുഖ്യമന്ത്രിക്ക് ഭ്രാന്തുണ്ടെങ്കില്‍ സിപിഎം നേതാക്കള്‍ അത് മനസ്സിലാക്കി ചികിത്സിക്കണം. അല്ലെങ്കില്‍ കേരളത്തിലെ സ്ത്രീകളുടെ ചെരിപ്പ് കൊണ്ട് അടി വാങ്ങുമെന്നും ശോഭാ സുരേന്ദ്രന്‍ ഭീഷണി മുഴക്കി.
റിവ്യൂ ഹര്‍ജി നല്‍കിയില്ലെങ്കില്‍ മുഖ്യമന്ത്രിയുടെ വീടിന് മുന്നില്‍ നാമജപസദസ്സിരിക്കുമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രിയോട് ഒന്നേ പറയാനുള്ളൂ. എടോ മുഖ്യമന്ത്രീ, ഞങ്ങളുടെ കാലില്‍ ചെരിപ്പുണ്ട്. ഞങ്ങള്‍ ഇവിടെ ഇരുന്നും നിന്നും സമരം നടത്തും. ഏതോ ഒരുത്തിക്ക് ശബരിമലയില്‍ പോകണമെങ്കില്‍ അത് തങ്ങളുടെ നെഞ്ചിനെ മറികടന്ന് വേണമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.