105 നടിമാരും ദിലീപിനൊപ്പമാണ്, അന്ന് മിണ്ടാതിരുന്ന പൃഥ്വിയും രമ്യയും ഇപ്പോൾ പരസ്യമായി മിണ്ടിയതിന് പിന്നിൽ? - ആഞ്ഞടിച്ച് നടൻ

ആസിഫ് അലി നിലപാട് മാറ്റിയില്ലേ? ഇനി റിമയോടും രമ്യയോടും മിണ്ടില്ല? - തുറന്ന് പറഞ്ഞ് നടൻ

അപർണ| Last Modified ചൊവ്വ, 3 ജൂലൈ 2018 (12:42 IST)
ദിലീപിനെ തിരിച്ചെടുത്ത താരസംഘടന അമ്മയുടെ നിലപാട് ഇപ്പോഴും ചോദ്യം ചെയ്യപ്പെടുകയാണ്. പുതിയ പ്രസിഡന്റായി മോഹന്‍ലാല്‍ സ്ഥാനമേറ്റെ ദിവസമാണ് പ്രഖ്യാപനം ഉണ്ടായത്. എന്നാൽ, മോഹൻലാൽ സ്ഥാനം ഏൽക്കുന്നതിനും മുന്നേയാണ് ദിലീപിനെ പുറത്താക്കിയ തീരുമാനം അസാധുവാക്കിയതെന്ന് നടൻ സിദ്ദിഖ് പറയുന്നു.

പൃഥ്വിരാജ് , മമ്മൂട്ടി, മോഹന്‍ലാല്‍, രമ്യ നമ്പീശന്‍ തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തിലാണ് ദിലീപിനെ പുറത്താക്കാൻ തീരുമാനമായത്. എന്നാല്‍ അധികം കഴിയുന്നതിന് മുന്‍പ് തന്നെ ആ തീരുമാനം പിന്‍വലിച്ചിരുന്നുവെന്നാണ് സിദ്ദിഖ് പറയുന്നത്. മനോരമ ന്യൂസിന്റെ നേരെ ചോവ്വേയ്ക്കിടയിലാണ് സിദ്ദിഖ് ഇതേക്കുറിച്ച് പ്രതികരിച്ചത്.

സിദ്ദിഖിന്റെ വാക്കുകൾ:

ആദ്യം തീരുമാനമെടുത്ത അതേ എക്‌സിക്യൂട്ടീവ് അംഗങ്ങളാണ് പിന്നീട് ആ തീരുമാനം റദ്ദാക്കിയത്. പൃഥ്വിരാജും രമ്യ നമ്പീശനും ഉള്‍പ്പടെയുള്ളവരായിരുന്നു അന്ന് എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായി ഉണ്ടായിരുന്നത്. ദിലീപിനെ പുറത്താക്കിയ നടപടി നിലനിൽക്കില്ലെന്നും അസാധുവാണെന്നും അവര്‍ക്ക് കൃത്യമായി അറിയാമായിരുന്നു. അന്ന് അവർ ഒന്നും മിണ്ടിയില്ല.

ഇത് മാറ്റി ചിന്തിക്കാം. ദിലീപിനെ പുറത്താക്കണം എന്നുപറയുന്ന സമയത്ത് രമ്യ നമ്പീശന്റെ അഭിപ്രായം കണക്കിലെടുത്തിരുന്നു. ഈ നാല് നടിമാരെ കൂടാതെ ജനറൽബോഡിയിൽ മറ്റ് 105 നടിമാർ ഉണ്ടായിരുന്നു. അവരുടെ അഭിപ്രായം കണക്കിലെടുക്കേണ്ടേ. അവർക്കും ഇല്ലെ അഭിപ്രായങ്ങൾ.

235 പേർ പങ്കെടുത്ത ഒരു ജനറൽ ബോഡിയിൽ ആ സംഘടനയിലെ ഭൂരിപക്ഷാഭിപ്രായം തങ്ങൾ മാനിക്കേണ്ടതുണ്ട്. പുറത്താക്കണം എന്ന് തീരുമാനിച്ചത് അഞ്ചോ ആറോ പേർ ചേർന്നു മാത്രമാണ്. ഇപ്പോള്‍ 235 പേർ ചേർന്നാണ് ആ തീരുമാനം മരവിപ്പിക്കണം എന്നു പറഞ്ഞത്. അന്നുണ്ടായത് പെട്ടെന്നുണ്ടായ തീരുമാനമായിരുന്നു.

അഞ്ചോ ആറോ പേര്‍ മാത്രം ചേര്‍ന്നെടുത്ത തീരുമാനമായിരുന്നു ദിലീപിനെ പുറത്താക്കുക എന്നത്. സംഘടനയുടെ ബൈലോ പ്രകാരം അതിന് നിയമപരമായ സാധുതയില്ല, അതുകൊണ്ട് ദിലീപിനെ പുറത്താക്കേണ്ടതില്ലെന്നായിരുന്നു ഭൂരിപക്ഷ അഭിപ്രായം.

അതിനാല്‍ ദിലീപിനെ പുറത്താക്കിയ തീരുമാനം പുനപരിശോധിക്കുകയും പുറത്താക്കിയ പൃഥ്വിരാജും രമ്യനമ്പീശനും ഉള്‍പ്പെട്ട കമ്മിറ്റി തന്നെ ഈ തീരുമാനം മരവിപ്പിക്കുകയും ചെയ്തു. അന്ന അവര്‍ ഇതിനെക്കുറിച്ച് പുറത്തുപറഞ്ഞില്ലെന്നും സിദ്ദിഖ് പറഞ്ഞു.

ഇപ്പോൾ അമ്മയിൽ നിന്ന് പിന്മാറിയവരൊക്കെ ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നവരാണ്, നാളെ ഒപ്പം അഭിനയിക്കേണ്ടവരാണ്. നാളെ ഞാൻ രമ്യയുടെയും റിമയുടെയും കൂടെ അഭിനയിക്കേണ്ടി വന്നാൽ പരസ്പരം സംസാരിക്കില്ലെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ?

ദിലീപിനെ പുറത്താക്കാനുള്ള തീരുമാനം മരവിപ്പിക്കാൻ ശ്രമിച്ചപ്പോൾ അതിൽ പൃഥ്വിരാജും രമ്യ നമ്പീശനും എല്ലാവരും ഉണ്ടായിരുന്നു. അന്ന് അവർ എതിർത്തില്ല. ദിലീപിനോടൊപ്പം അഭിനയിക്കില്ലെന്ന് ആസിഫ് അലി പറ‍ഞ്ഞു, പിന്നീട് ആ അഭിപ്രായം മാറ്റിപ്പറഞ്ഞില്ലേ?




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :