അപർണ|
Last Updated:
ബുധന്, 15 ഓഗസ്റ്റ് 2018 (16:46 IST)
സിനിമയ്ക്കുള്ളിൽ മറ്റൊരു സിനിമയുടെ കഥ പറഞ്ഞ ചിത്രമാണ് ഉദയനാണ് താരം. മോഹൻലാൽ, മീന, ശ്രീനിവാസൻ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ചിത്രം വൻ ഹിറ്റായിരുന്നു.
പക്ഷേ, ചിത്രമിറങ്ങിയതിനുശേഷം സൂപ്പർതാരങ്ങളായ മമ്മൂട്ടി,
മോഹൻലാൽ എന്നിവരെ കളിയാക്കുന്ന രീതിയിലുള്ളതാണെന്നാല്ലാം വാർത്തകൾ പ്രചരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരുപാട് വിമർശനങ്ങളും സംവിധായകൻ ഏൽക്കേണ്ടി വന്നു.
അതിനെ കുറിച്ച് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ റോഷൻ ആൻഡ്രൂസ് തുറന്നു പറയുന്നു.
‘ശരിക്കും നടന്മാരെ ഉദ്ദേശിച്ചെടുത്ത സിനിം അല്ല. അങ്ങനെ ഒരു സംഭവമില്ല. കാരണം തിരക്കഥ വായിച്ചത് മോഹന്ലാലാണ്. ലാലേട്ടന് വേണമെങ്കില് ആ
സിനിമ വേണ്ടെന്ന് വയ്ക്കാമായിരുന്നു. മോഹന്ലാല് എന്ന വ്യക്തിയെക്കുറിച്ച് അതില് പറഞ്ഞിട്ടൊന്നുമില്ല. ആന്റണി ചേട്ടനെ പറ്റിയും പറഞ്ഞിട്ടില്ല. ആള്ക്കാര് പറഞ്ഞുണ്ടാക്കിയതില് നിന്നായിരിക്കാം അങ്ങനെ തോന്നിയത്‘.
സരോജ് കുമാര് എല്ലാവരിലും ഉള്ള സരോജ് കുമാര് ആണ്. സണ്ഗ്ലാസിനെ പറ്റി പറഞ്ഞത് മമ്മൂട്ടിയെ പറ്റിയാണെന്നാണ് ചിലര് പറഞ്ഞത്. കൂളിംഗ് ഗ്ലാസ് ആണ് വിഷയത്തിൽ മമ്മൂട്ടിയെ പിടിച്ചിടാൻ കാരണം. അങ്ങനെ പലരെ പറ്റിയും പറഞ്ഞു. കംപ്ലീറ്റ് ആളുകളുടെ മിശ്രിതമായിട്ടാണ് സരോജ് കുമാറിനെ അവതരിപ്പിച്ചിരിക്കുന്നത്.
ആ സിനിമ ഉറപ്പായും ഒരാളെ പറ്റിയും അല്ല. ആ സിനിമയ്ക്ക് ശേഷം പലരും എന്നോട് പല അഭിപ്രായവും പറഞ്ഞിരുന്നു. എനിക്ക് തോന്നുന്നത് മമ്മൂട്ടിയെയും സുരേഷ് ഗോപിയെയും പലരും മിമിക്രി കാണിക്കുന്നു, അതിന്റെ പേരില് അവര്ക്ക് മിമിക്രിക്കാരോട് ദേഷ്യം തോന്നാറില്ല. ഒരാള് ഒരാളെ പറ്റിയുള്ള ചിത്രം വരക്കുകയാണ്, മുഖം കണ്ടപ്പോള് അയാളല്ല താനെന്ന് പറയാന് പറ്റുമോ? കാരിക്കേച്ചേഴ്സ് ആണ്, കാരിക്കേച്ചേഴ്സിന്റെ രീതിയാണ് അത് പ്രസന്റ് ചെയ്തിരിക്കുന്നത്.