1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ട്രെന്‍ഡിംഗ് ന്യൂസ്
  4. Ramya, Parvathi, Rima and Manju visits relief camp

പാട്ടും നൃത്തവുമൊക്കെയായി അവരെത്തി; ക്യാമ്പുകളിൽ കുട്ടികൾക്ക് ആശ്വാസമേകി റിമയും പാർവതിയും രമ്യയും പിന്നെ മഞ്ജുവും

പാട്ടും നൃത്തവുമൊക്കെയായി അവരെത്തി; ക്യാമ്പുകളിൽ കുട്ടികൾക്ക് ആശ്വാസമേകി റിമയും പാർവതിയും രമ്യയും പിന്നെ മഞ്ജുവും

പാർവതി
ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന കുരുന്നുകൾക്ക് ആശ്വാസമേകാൻ നടിമാരായ രമ്യാ നമ്പീശൻ, പാർവതി, റിമ കല്ലിങ്കൽ എന്നിവരെത്തി. പത്തനംതിട്ട ജില്ലയിലെ വല്ലന ടികെഎംആർ വിഎച്ച്എസ്എസിൽ നടത്തിയ സാംസ്കാരിക പരിപാടിയിലാണ് മൂന്നുപേരും എത്തിയത്. സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
 
നാടൻ പാട്ടുകളും പാവകളിയുമൊക്കെയായാണ് ഇവർ കുരുന്നുകൾക്ക് ആശ്വാസമേകാനെത്തിയത്. അതേസമയം മഞ്ജു വാര്യരും വൈദ്യ സഹായവുമായി ക്യാമ്പിലെത്തി. ക്യാപിലെ കുട്ടികൾക്ക് ഇവരോട് പറയാൻ ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നു. ആദ്യമായി ഇങ്ങനെ ഒരു അനുഭവം ഉണ്ടായതിന്റെ ഷോക്കിലായിരുന്നു പല കുട്ടികളും. കുഞ്ഞുമനസ്സിൽ മരണം പോലും കൺമുന്നിൽ കണ്ട നേരം. അടുക്കിക്കൂട്ടിവെച്ച സ്വപ്‌നങ്ങളെല്ലാം തൂത്തുവാരിക്കൊണ്ടുപോയ പ്രളയം.
 
ഈ ചെറുപ്രായത്തിൽ ഇത്തരത്തിൽ ഒരു അനുഭവം നേരിടേണ്ടിവന്ന പിഞ്ചുമനസ്സുകൾ ആ ഷോക്കിൽ നിന്നും പൂർണ്ണമായും വിട്ടുമാറിയിരുന്നില്ല. ഈ മാനസിക പിരിമുറുക്കത്തിൽ നിന്ന് കുട്ടികളെ രക്ഷിക്കാനായിരുന്നു വനിതാ ശിശു വികസന വകുപ്പ് ഇത്തരത്തിലുള്ള പരിപാടികൾ നടത്തിയത്. നടിമാർക്കൊപ്പം മലബാറിലെ നാടക, നാടൻപാട്ട് കലാകാരന്മാർ കൂടി കൂടിയതോടെ കുട്ടികൾക്ക് സന്തോഷമായി. വൈകുന്നേരം നാലുമണിയോടെയായിരുന്നു മഞ്ജു വാര്യർ എത്തിയത്.
About Writer
Rijisha M.
അടുത്ത ലേഖനം
പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നതിന് രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ