Rijisha M.|
Last Updated:
ചൊവ്വ, 24 ജൂലൈ 2018 (13:11 IST)
സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണവുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരണവുമായി സംവിധായകൻ പ്രിയദർശൻ. പ്രകാശ് രാജ്,
സന്തോഷ് തുണ്ടിയിൽ തുടങ്ങിയ പ്രശസ്‌തരായ വ്യക്തികളുടെ കള്ള ഒപ്പിട്ടു മോഹൻലാലിനെ ഒഴിവാക്കണമെന്നു മുഖ്യമന്ത്രിക്ക് നിവേദനം നൽകിയത് മലയാള സിനിമക്കുണ്ടായ അപമാനമാണെന്ന് അദ്ദേഹം പറഞ്ഞു.
‘ഞാൻ ചലച്ചിത്ര അക്കാദമി ചെയർമാനായിരിക്കുമ്പോൾ ശബാന ആസ്മി, അടൂർ ഗോപാലകൃഷ്ണൻ, മധു എന്നിവരെല്ലാം അതിഥികളായി എത്തിയിട്ടുണ്ട്. അതിനു മുൻപും ഉണ്ടായിട്ടുണ്ട്. അന്നൊന്നുമില്ലാത്ത പരാതിയാണ് ഇപ്പോൾ ഉയരുന്നത്. ഇത്തരം വലിയ ആളുകളുടെ സാന്നിധ്യം ചടങ്ങിന്റെ അന്തസ്സുയർത്തുകയാണ് ചെയ്യുക.’
‘ഇപ്പോഴത്തെ ചെയർമാൻ കമലിനും മന്ത്രി എ കെ ബാലനും നല്ല ബോധവും വിവരവും ഉണ്ട്. ആരെ വിളിക്കണമെന്നു അവർ തീരുമാനിക്കട്ടെ. അതിനു മുമ്പ് മോഹൻലാലിനെ
വിളിക്കരുത് എന്നു പറയുന്നതിനു പുറകിലുള്ള ലക്ഷ്യം മറ്റ് പലതുമാണെന്നും'
പ്രിയദർശൻ കൂട്ടിച്ചേർത്തു.