കസബ വിവാദത്തില്‍ പേടിച്ച് ഓടില്ല: പാര്‍വതി

കസബ വിവാദത്തില്‍ ഏറെ വേദനിച്ചത് ചില സ്ത്രീകളുടെ നിലപാട്: പാര്‍വതി

അപര്‍ണ| Last Modified ഞായര്‍, 8 ഏപ്രില്‍ 2018 (10:13 IST)
മമ്മൂട്ടിയുടെ കസബയെന്ന പൊലീസ് ചിത്രത്തിലെ സ്ത്രീവിരുദ്ധതയെ പരസ്യമായി ചോദ്യം ചെയ്ത നടി പാര്‍വതിക്ക് നേരെ മുന്‍പെങ്ങും കണ്ടിട്ടില്ലാത്ത രീതിയില്‍ സൈബര്‍ ആക്രമണം നടന്നിരുന്നു. വിഷയത്തില്‍ ഒളിച്ചോടാന്‍ താല്‍പ്പര്യമില്ലെന്നും പേടിച്ച് പിന്മാറില്ലെന്നും നടി പറയുന്നു.

കസബവിവാദത്തില്‍ തന്നെ ഏറ്റവും വേദനിപ്പിച്ചത് ചില സ്ത്രീകളുടെ നിലപാടായിരുന്നെന്ന് പാര്‍വ്വതി വ്യക്തമാക്കുന്നു. ‘ഞാനല്ല ആദ്യമായിട്ട് ആ സിനിമയെ വിമര്‍ശിച്ചത്. എനിക്ക് മുന്‍പും ഒരുപാട് പേര്‍ വിമര്‍ശിച്ചിരുന്നു. പക്ഷേ, എനിക്ക് നേരെ ഉയര്‍ന്ന ആക്രമണങ്ങളേക്കാള്‍ എന്നെ വേദനിപ്പിച്ചത് പല സത്രീകളുടെയും നിലപാടാണ്. പുരുഷന്‍ മര്‍ദ്ദിച്ചാല്‍ എന്താണ് കുഴപ്പം എന്ന് വരെ പല സ്ത്രീകളും പറയുന്നത് കേട്ടിരുന്നു‘. ജീന്‍സ് നിര്‍മ്മാതാക്കളായ ലെവിസിന്റെ ഐ ഷേപ് മൈ വേള്‍ഡ് എന്ന ടോക് ഷോയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടി.

ഈ വിഷയവുമായി ബന്ധപ്പെട്ട് എനിക്ക് സിനിമയില്‍ അവസരങ്ങള്‍ നഷ്ടപ്പെടും എന്ന് പലരും പറഞ്ഞു. എന്നാല്‍ അതോര്‍ത്ത് എനിക്ക് ഭയമില്ല. പേടിച്ച് ഓടുകയുമില്ല. കഴിഞ്ഞ 12 വര്‍ഷമായി സിനിമയിലുണ്ട്. ഇഷ്ടപ്പെട്ടാണ് സിനിമ തിരഞ്ഞെടുത്തത്. എനിക്ക് അവസരം തന്നില്ലെങ്കില്‍ ഞാന്‍ സിനിമ എടുക്കും.’ പാര്‍വ്വതി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :