പത്തനംതിട്ട|
Rijisha M.|
Last Modified ചൊവ്വ, 6 നവംബര്‍ 2018 (09:54 IST)
ശബരിമല ദർശനത്തിനെത്തിയ സ്‌ത്രീയുടെ പ്രായത്തെ സംബന്ധിച്ചുള്ള സംശയത്തെ തുടർന്ന് നടപ്പന്തലിൽ വലിയ തോതിലുള്ള പ്രതിഷേധങ്ങൾ അരങ്ങേറി. ചൊവ്വാഴ്ച രാവിലെ ഏഴു മണിയോടെ ദര്‍ശനത്തിനായി വലിയ നടപ്പന്തല്‍ വരെയെത്തിയ തൃശ്ശൂര്‍ സ്വദേശിയായ ലളിതയുടെ പ്രായം സംബന്ധിച്ച് സംശയമുണ്ടായതിനെത്തുടര്‍ന്നാണ് പ്രതിഷേധവുമായി ആളുകൾ എത്തിയത്.
പ്രതിഷേധക്കാര്‍ വലിയ നടപ്പന്തലിലെത്തിയ സ്ത്രീക്കുനേരെ പാഞ്ഞ് വന്നത് പരിഭ്രാന്തി പരത്തി. ലളിതയ്ക്ക് 50 വയസിനു മുകളില്‍ പ്രായമുണ്ടെന്ന് പൊലീസ് അറിയിച്ചതോടെ പ്രതിഷേധക്കാന്‍ പിന്‍വാങ്ങുകയായിരുന്നു. പിന്നീട് എല്ലാവരുടെയും സഹകരണത്തോടെ ലളിത സന്നിധാനത്ത് ദര്‍ശനം നടത്തി.
തന്റെ മകന്റെ കുട്ടിക്ക് ചോറൂണു നടത്തുന്നതിന് വേണ്ടിയാണ് ശബരിമലയില്‍ എത്തിയതെന്ന് ലളിത വ്യക്തമാക്കി. 52 വയസുകാരിയായ തന്റെ പ്രായം പമ്പയിലും നടപ്പന്തലിലും പരിശോധിച്ചിരുന്നു. ആധാര്‍ കാര്‍ഡ് നോക്കി പ്രായം ഉറപ്പാക്കിയ ശേഷമാണ് പ്രതിഷേധങ്ങള്‍ നടന്നതെന്ന് ലളിത പറഞ്ഞു.