പാർട്ടി പറയണം എന്നാൽ രാജ്യസഭ തിരഞ്ഞെടുപ്പിൽ നിന്നും മാറി നിൽക്കാം; യുവ നേതാക്കൾക്ക് മറുപടിയുമായി പി ജെ കുര്യൻ

Sumeesh| Last Modified ഞായര്‍, 3 ജൂണ്‍ 2018 (14:26 IST)
കോൺഗ്രസ് പറഞ്ഞാൽ രാജ്യസഭാ തിരഞ്ഞെടുപ്പിൽ നിന്നും മാറി നിൽക്കാമെന്ന് ഉപാധ്യക്ഷൻ പി ജെ കുര്യൻ. താൻ മത്സരിക്കരുതെന്ന് പാർട്ടി പറയണം എന്നാൽ മാറി നിൽക്കാം. യുവാക്കളുടെ അവസരത്തിന് താൻ തടസമല്ല. അഭിപ്രായങ്ങളെ താൻ സ്വാഗതം ചെയ്യുന്നതായും, വ്യക്തമാക്കി.

പാർട്ടിയിൽ നേതൃമാറ്റം വേണം എന്നാവശ്യപ്പെട്ട് കോൺഗ്രസിലെ യുവ നേതാക്കൾ നേരത്തെ രംഗത്ത് വന്നിരുന്നു. പലരും പി ജെ കുര്യനെ പേരെടുത്ത് പരാമർശിച്ച സാഹചര്യത്തിലാണ് മറുപടിയുമായി കുര്യൻ രംഗത്ത് വന്നത്.

വി ടി ബൽ‌റാമും ഷാഫി പറമ്പിലുമാണ് പാർട്ടിയിൽ നേതൃമാറ്റം വേണം എന്ന് പരസ്യമായി ആവശ്യപ്പെട്ട് രംഗത്ത് വന്നത്. പിന്നീട് മറ്റ് യുവ നേതാക്കൾ ഇത് ഏറ്റു പിടിക്കുകയായിരുന്നു. രാജ്യസഭയെ വൃദ്ധസദനമായി കാണരുതെന്ന് ഹൈബി ഈഡന്‍ പറഞ്ഞിരുന്നു. പി ജെ കുര്യൻ രാജ്യസഭയിലേക്ക് മത്സരിച്ചാൽ വോട്ട് ചെയ്യാൻ ബുദ്ധിമുട്ടാണെന്ന് അനിൽ അക്കരെ വ്യക്തമാക്കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :