നിൽഗായി മൃഗത്തെ ജീവനോടെ കുഴിച്ചുമൂടി ക്രൂരത, വീഡിയോ

Last Modified വെള്ളി, 6 സെപ്‌റ്റംബര്‍ 2019 (18:09 IST)
മാൻ വിഭഗത്തിൽപ്പെട്ട നിൽഗായി മൃഗത്തെ ജീവനോടെ കുഴികച്ചുമൂടുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കും പ്രതിശേധങ്ങൾക്കും തുടക്കം കുറിച്ചിരിക്കുന്നത്. ബീഹാറിലെ വൈശാലി ജില്ലയിലാണ് ക്രൂരമായ സംഭവം അരങ്ങേറിയത്.

ഓഗസ്റ്റ് 30 മുതലാണ് നിൽഗായിയെ ജീവനോടെ കുഴിച്ചുമൂടുന്നന്റെ വീഡിയോകൾ പ്രദേശികമായി പ്രചരിക്കാൻ തുടങ്ങിയത്. പിന്നീട് ഇത് രാജ്യമെമ്പടും വ്യപിക്കുകയായിരുന്നു. സംഭവത്തിൽ കടുത്ത പ്രതിഷേധം ഉയർന്നതോടെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. എന്നാൽ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല .

വെടിയേറ്റ് പരിക്കുപറ്റിയ നിൽഗായി മൃഗത്തെ മണ്ണ് മാന്തി യന്ത്രംകൊണ്ട് കുഴിയിലേക്ക് തള്ളിയിട്ട ശേഷം ജീവനോടെ കുഴിച്ചുമൂടുന്നത് വീഡിയോയിൽ കാണാം. കൃഷിയിടത്തിലിറങ്ങി വിളകൾ നശിപ്പിക്കുന്ന നിൽഗായി മൃഗങ്ങളെ കൊലപ്പെടുത്താൻ 2016 തന്നെ കർഷകർക്ക് അധികാരം നൽകിയിരുന്നു എന്ന് വനം വകുപ്പ് അധികൃതർ പറയുന്നു.

എന്നാൽ ഒരു മൃഗത്തെ ജീവനോടെ കുഴിച്ചുമൂടുക എന്നത് അംഗീകരിക്കാനാകില്ല എന്നും വനം വകുപ്പ് വ്യക്തമാക്കി. വെടിവച്ചും അല്ലാതെയും 300 ഓളം നിൽഗായി മൃഗങ്ങളെ കർഷകർ കൊലപ്പെടുത്തിയയതായാണ് കണക്ക്. ഇത്തരത്തിൽ വെടീവച്ച ശേഷമാണ് അനങ്ങാൻ പോലും സാധിക്കാതെ നിന്ന നിൽഗായി മൃഗത്തെ മണ്ണുമാന്തി യന്ത്രംകൊണ്ട് തള്ളി കുഴിയിൽ ഇട്ട് ജിവനോടെ മണ്ണിട്ടുമൂടിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :