മദ്യം നൽകി ബോധരഹിതയാക്കി അയാളെന്നെ ബലാത്സംഗം ചെയ്തു, ഷാരൂഖ് ഖാന് ഇപ്പോഴും എങ്ങനെ കഴിയുന്നു? - നിർമാതാവിനെതിരെ യുവനടി

സംഭവം നടക്കുമ്പോൾ ഷാരൂഖ് ഖാൻ തൊട്ടടുത്ത മുറിയിൽ ഉണ്ടായിരുന്നു, ഷാരൂഖിന് എങ്ങനെ കഴിയുന്നു?

അപർണ| Last Modified ശനി, 13 ഒക്‌ടോബര്‍ 2018 (10:11 IST)
ബോളിവുഡിൽ മീ ടു കൊടുങ്കാറ്റായി ആഞ്ഞടിക്കുകയാണ്. തനുശ്രീ ദത്ത് ആരംഭിച്ച മീ ടുവിൽ നിരവധിയാളുകളാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. അക്കൂട്ടത്തിൽ ബോളിവുഡിലെ തന്നെ യുവനടിയും ഉണ്ട്. ഷാരൂഖ് ഖാന്‍ നായകനായ രാവണ്‍, ചെന്നൈ എക്‌സ്പ്രസ് എന്നീ ചിത്രങ്ങളുടെ നിര്‍മാതാവായ കരീം മൊറാനിക്കെതിരെയാണ് നടിയുടെ വെളിപ്പെടുത്തൽ.

മൊറാനി പീഡനക്കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച വ്യക്തിയാണ്. 2 ജി സ്‌പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് മൊറാനിക്കെതിരേ കേസ് നിലനില്‍ക്കുന്നുണ്ട്. വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവം നടി തുറന്നു പറയും നിർമാതാവിനെതിരെ പൊലീസിൽ പരാതി നൽകുകയും ചെയ്തതാണ്. കേസിൽ ഇയാൾ ജയിൽ‌ശിക്ഷ അനുഭവിക്കുകയും
ഈ വർഷം മെയ് 18ന് സുപ്രീം കോടതി അയാൾ ജാമ്യം നൽകുകയും ചെയ്തതാണ്.

സംഭവത്തിൽ ഇരയായ നടി തന്നെ കൂടുതൽ തുറന്നുപറച്ചലുകളുമായിട്ടാണ് മീ ടൂവിന്റെ ഭാഗമായിരിക്കുന്നത്. മദ്യം നല്‍കി ബോധരഹിതയാക്കി ബലാൽസംഗം ചെയ്തുവെന്ന് ഇവര്‍ ആരോപിക്കുന്നു. മാനഭംഗപ്പെടുത്തിയതിന്
തന്റെ നഗ്നചിത്രങ്ങളും വിഡിയോയും ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയെന്നും നടി പറയുന്നു.

25കാരിയായ യുവതി ദേശീയമാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഞെട്ടിക്കുന്ന അനുഭവങ്ങൾ വെളിപ്പെടുത്തിയത്.

‘ഞാന്‍ ഒരു സിനിമയുമായി ബന്ധപ്പെട്ട് ഹോട്ടലില്‍ താമസിക്കുകയായിരുന്നു. ആ സമയത്ത് മദ്യകുപ്പിയുമായി മൊറാനി എന്റെ
മുറിയിലേക്ക് വന്നു. ഞാന്‍ മദ്യപിക്കാറില്ല. അയാള്‍ ബലം പ്രയോഗിച്ച് എന്നെ കുടിപ്പിച്ചു. പിറ്റേ ദിവസം വെളുപ്പിന് നാല് മണിക്കാണ് ഞാൻ എഴുന്നേറ്റത്. മദ്യലഹരിയിൽ ഉറങ്ങുകയായിരുന്നു. അതുവരെ നടന്നതൊന്നും ഓർമയില്ല. ഉറക്കം എഴുന്നേറ്റപ്പോള്‍ എന്റെ ശരീരം മുഴുവന്‍ പാടുകളായിരുന്നു. അയാള്‍ എന്നെ ഉപദ്രവിച്ചതിനുള്ള തെളിവുകളായിരുന്നു അത്‍. മുംബൈയിലാണ് ഇത് നടക്കുന്നത്.’

‘അതെക്കുറിച്ച് മൊറാനിയോട് ഞാന്‍ ചോദിച്ചപ്പോള്‍ ചിരിയായിരുന്നു മറുപടി. എന്നെ പരിസഹിച്ചു, അയാളുടെ ആ വ്രത്തികെട്ട ചിരി ഞാന്‍ ഒരിക്കലും മറക്കില്ല. വെറും 21 വയസ്സ് മാത്രമേ എനിക്കന്നുണ്ടായിരുന്നുള്ളൂ. അയാളുടെ മകളുടെ പ്രായം പോലും എനിക്കില്ല.’

‘സംഭവിച്ച കാര്യങ്ങള്‍ പുറത്ത് പറഞ്ഞാല്‍ എന്റൈ നഗ്നചത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് അയാള്‍ ഭീഷണിപ്പെടുത്തി. 2015 സെപ്തംബറിൽ അയാൾ എന്നെ വീണ്ടും വിളിച്ചു വരുത്തി. നഗ്നചിത്രങ്ങള്‍ കാണിച്ച്
ഭീഷണിപ്പെടുത്തി, എന്നെ പീഡിപ്പിക്കുന്നത് തുടര്‍ന്നു‘.


‘ഷാരൂഖ് ഖാനും വരുണ്‍ ധവാനും തൊട്ടടുത്ത മുറികളില്‍ ഉണ്ടെന്ന് ഒരിക്കല്‍ എന്നോട് പറഞ്ഞിട്ടുണ്ട്. എന്നെ പുറത്തേക്ക് വിടാതെ പിടിച്ചു വയ്ക്കുമായിരുന്നു. റാമോജി ഫിലിം സിറ്റിയിൽവച്ചും പീഡിപ്പിച്ചു. സഹിക്കാൻ കഴിയാതെ വന്നപ്പോൾ 2017ലാണ് വിവരങ്ങൾ അയാളുടെ ഭാര്യയെയും മകളെയും അറിയിച്ചത്. അതിന് ശേഷമാണ് ഞാൻ പൊലീസിൽ പരാതി നൽകിയത്. പക്ഷേ, അപ്പോഴും ആരും എന്റെ കൂടെ ഉണ്ടായിരുന്നില്ല. പലതവണ നിരവധിയാളുകൾ എന്നെ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു’

ഷാരൂഖ് ഖാനെപ്പോലുള്ള ഒരു താരം മെറാനിക്കൊപ്പം പ്രവര്‍ത്തിക്കുന്നതില്‍ അതൃപ്തിയും അവര്‍ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ ...

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്
ഗുജറാത്തിലെ പ്രമുഖ വജ്ര വ്യാപാരി ജയ്മിന്‍ ഷായുടെ മകളാണ് ദിവയാണ് വധു. താന്‍ ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ
സിനിമകള്‍ നൂറുകോടി ക്ലബ്ബില്‍ കയറി എന്നൊക്കെ പെരിപ്പിച്ച് പറയുന്നതില്‍ പലതും ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു
ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്ന വാക്കുകളും സംഭാഷണങ്ങളും സിനിമയില്‍ ഉണ്ടെന്ന് ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക
ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയെ സ്‌പോട്ടിൽ തന്നെ കൊല്ലണമെന്ന് നടി പ്രിയങ്ക അനൂപ്. ഒരു ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ
സിനിമയിലെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു.

രോഹിത് ശര്‍മ തടിയനും മോശം ക്യാപ്റ്റനുമാണെന്ന് കോണ്‍ഗ്രസ് ...

രോഹിത് ശര്‍മ തടിയനും മോശം ക്യാപ്റ്റനുമാണെന്ന് കോണ്‍ഗ്രസ് വക്താവ് ഷമാ മുഹമ്മദ്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പോസ്റ്റ് മുക്കി
രോഹിത് ശര്‍മ തടിയനും മോശം ക്യാപ്റ്റനുമാണെന്ന് വിമര്‍ശിച്ച് കോണ്‍ഗ്രസ് വക്താവ് ഷമാ ...

Shama Mohammed: 'രോഹിത് തടിയന്‍, മോശം ക്യാപ്റ്റന്‍'; വിവാദ ...

Shama Mohammed: 'രോഹിത് തടിയന്‍, മോശം ക്യാപ്റ്റന്‍'; വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്ന് ഷമ മുഹമ്മദ്
ചാംപ്യന്‍സ് ട്രോഫിയില്‍ ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ രോഹിത് നിരാശപ്പെടുത്തിയതിനു ...

'കോപ്പിയടിച്ച വിദ്യാര്‍ത്ഥികളെ മാറ്റിനിര്‍ത്താറുണ്ട്, ...

'കോപ്പിയടിച്ച വിദ്യാര്‍ത്ഥികളെ മാറ്റിനിര്‍ത്താറുണ്ട്, കൊലപാതകികള്‍ക്ക് പരീക്ഷ എഴുതാന്‍ സൗകര്യം ചെയ്തു നല്‍കുന്നതില്‍ വിഷമമുണ്ട്': കൊല്ലപ്പെട്ട ഷഹബാസിന്റെ പിതാവ്
പരീക്ഷയ്ക്ക് കോപ്പിയടിച്ചാല്‍ വിദ്യാര്‍ത്ഥികളെ മാറ്റിനിര്‍ത്താറുണ്ടെന്നും ...

നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ സിബിഐ അന്വേഷണമില്ല; ...

നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ സിബിഐ അന്വേഷണമില്ല; കുടുംബത്തിന്റെ ആവശ്യം ഹൈക്കോടതി തള്ളി
സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ നല്‍കിയ അപ്പീലാണു ജസ്റ്റിസ് ...

എന്റെ മകന്‍ ഇന്ന് രാവിലെ പരീക്ഷയ്ക്ക് പോവേണ്ടതായിരുന്നു, ...

എന്റെ മകന്‍ ഇന്ന് രാവിലെ പരീക്ഷയ്ക്ക് പോവേണ്ടതായിരുന്നു, കോപ്പിയടിച്ചാല്‍ വരെ മാറ്റിനിര്‍ത്തും പക്ഷേ കൊലപാതകികളെ പരീക്ഷ എഴുതിപ്പിക്കുന്നു, നീതികേടെന്ന് ഷഹബാസിന്റെ പിതാവ്
15 വയസില്‍ കുറ്റം ചെയ്താല്‍ മുതിര്‍ന്ന വ്യക്തികള്‍ ചെയ്ത കുറ്റകൃത്യമായി ...