വരന്റെ വീടിന് അത്ര ഭംഗിപോരെന്ന് കാരണവ‌ൻ‌മാർ, വിവാഹം ബന്ധുക്കൾ മുടക്കും എന്ന് ഉറപ്പായതോടെ കമിതാക്കൾ ഒളിച്ചോടി കല്യാണം കഴിച്ചു !

Last Modified ശനി, 16 മാര്‍ച്ച് 2019 (16:03 IST)
കോട്ടയം: വരന്റെ വീടിന് ഭംഗി പോരാ എന്ന കാരണം പറഞ്ഞ് ബന്ധുക്കൾ വിവാഹം മുടക്കും എന്നുറപ്പായതോടെ കമിതാക്കൾ ഒളിച്ചോടി വിവാഹം കഴിച്ചു. കോട്ടയത്തെ എരുമേലിയിലാണ് സംഭവം ഉണ്ടായത്. വർഷങ്ങളായി പ്രണയത്തിലായിരുന്നു യുവാവും യുവതിയും ഒടുവിൽ ബന്ധുക്കൾ ഈ വിവാഹത്തിന് സമ്മദിക്കുകയും ചെയ്തു.

വിവാഹത്തിന് മുന്നോടിയാടിയായി വരന്റെ വീടുകാണാൻ വധുവിന്റെ വീട്ടുകാരെത്തുകയും ചെയ്തു. അവിടെയാണ് പ്രശ്നങ്ങൾ ഉണ്ടായത്. വരന്റെ വീടിന് അത്ര ഭംഗിപോരാ എന്നാണ് ബന്ധുക്കളുടെ അഭിപ്രായം. ഇക്കാരണം പറഞ്ഞ് വിവാഹം മുടക്കാനാണ് ബന്ധുക്കളുടെ പരിപാടി എന്ന് മനസിലായതോടെ യുവാവും യുവതിയും ഒളിച്ചോടുകയായിരുന്നു.

കാഞ്ഞിരപ്പള്ളിയിലെ കോളേജിലേക്ക് എന്ന് പറഞ്ഞ് വീട്ടിൽനിന്നും ഇറങ്ങിയ 21കാരി ഏറെ വൈകിയും വീട്ടിലെത്താതെ വന്നതോടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടി കാമുകനൊപ്പമാണ് പോയതെന്ന മനസിലായി. ഇരുവരും വിവാഹിതരായതായും ഉടൻ സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യാം എന്ന് അറിയിച്ചതായും പൊലീസ് വ്യക്തമാക്കി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :