അപർണ|
Last Modified ബുധന്‍, 2 മെയ് 2018 (14:24 IST)
മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് വരുന്ന നവംബറിൽ ആരംഭിക്കും. ഓരോ ദിവസവും ചിത്രത്തെക്കുറിച്ചുള്ള വാർത്തകൾ പ്രേക്ഷകരെ അമ്പരപ്പിച്ചുകൊണ്ടിരിക്കുകയാണ്.
മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിൽ ഒരുങ്ങുന്ന ചിത്രമാണ് മരക്കാർ. 100 കോടിയാണ് ചിത്രത്തിന് വേണ്ടി നിർമാതാവ് മുടക്കുന്നത്. നൂറ് കോടി അധികമാകില്ലെന്ന് സൂചനകൾ. ഇപ്പോഴിത ചിത്രത്തിന്റെ വാർത്തകൾ വീണ്ടും പ്രേക്ഷകരെ വിസ്മയിപ്പിക്കുകയാണ്.
അറബിക്കടലിന്റെ സിംഹത്തില്‍ മോഹന്‍ലാലിനൊപ്പം പ്രണവും വേഷമിടുന്നതായി റിപ്പോര്‍ട്ട്. അതിഥി വേഷമാകും പ്രണവിനെന്നാണ് സൂചന. ഇതു സംബന്ധിച്ച് സ്ഥിരീകരണം വരും ദിവസങ്ങളിലുണ്ടാകും. ചിത്രത്തിൽ വൻ താരനിര തന്നെ അണിനിരക്കും എന്ന് നേരത്തെ തന്നെ പ്രിയദർശൻ പറഞ്ഞിരുന്നു. ഇതിനു പിന്നാലെ മരക്കാരിൽ നാഗാർജ്ജുനയും സുനിൽ ഷെട്ടിയും വേഷമിടുന്നു എന്നാണ് പുതിയ റിപ്പോട്ടുകൾ.
ഇരുവരും നേരത്തെ പ്രിയദർഷൻ സംവിധാനം ചെയ്ത സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സുനിൽ ഷെട്ടി മുൻപ് പ്രിയദർഷൻ
മോഹൻലാൽ കൂട്ടുകെട്ടിൽ തന്നെ പുറത്തിറങ്ങിയ കാക്കക്കുയിൽ എന്ന ചിത്രത്തിൽ അഥിതി വേഷത്തിൽ എത്തിയിരുന്നു. .നഗ ചൈതന്യയെ നയകനാക്കി തെലുങ്കിൽ പ്രിയദർഷൻ നിർണ്ണയം എന്ന സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. ഇവരെ കൂടാതെ വിദേശ താരങ്ങളും ചിത്രത്തിൽ അണിനിരക്കും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
ബാഹുബലിക്കായി രംഗം ഒരുക്കിയ സാബു സിറിലാണ് ചിത്രത്തിനായി സെറ്റ് ഡിസൈൻ ചെയ്യുന്നത്. മരക്കാരുടെ ചലനങ്ങളെ തിരു ക്യാമറയിൽ പകർത്തും. തമിഴ് സിനിമ രംഗത്തു നിന്നും സൂര്യ, വിജയ് സേതുപതി എന്നീ താരങ്ങളുടെ പേരാണ് ഉയർന്നു കേൾക്കുന്നത്. വിക്രമും ചിത്രത്തിന്റെ ഭാഗമായേക്കും എന്ന തരത്തിലുള്ള വാർത്തകളും പുറത്തു വരുന്നുണ്ട്.
എന്തായാലും മരക്കാർ അറബിക്കറ്റലിന്റെ സിംഹം എന്ന ചിത്രം താര സമ്പന്നമായിരിക്കും എന്ന് ഉറപ്പായി കഴിഞ്ഞു. ഇനി ആരോക്കെ ചിത്രത്തിന്റെ ഭാഗംമാകും എന്നത് വരും ദിവസങ്ങളിൽ അറിയാം.