അനുബന്ധ വാര്‍ത്തകള്‍
- 'വിര്‍ജിനിറ്റി' നഷ്ടപ്പെട്ടതെപ്പോഴെന്ന് ചോദ്യം; ചോദ്യവുമായി എത്തിയയാളുടെ വായടപ്പിച്ച് ഇല്യാനയുടെ മറുപടി
- ലോഡ്ജിൽ കാമുകിക്കൊപ്പം ഭർത്താവിന്റെ 'സുഖവാസം'; കൈയ്യോടെ പിടികൂടി ഭാര്യ
- സിഎഎ പ്രക്ഷോഭം: വേറിട്ടൊരു സേവ് ദ ഡേറ്റ്; പ്രതിഷേധവുമായി പ്രതിശ്രുത വരനും വധുവും
- നിയന്ത്രണംവിട്ട് കപ്പൽ കെട്ടിടവും തകർത്ത് പാഞ്ഞടുത്തപ്പോഴും കുലുങ്ങാതെ വൈൻ കുടിച്ച് യുവതികൾ, വീഡിയോ !
- പ്രതിഷേധക്കാർക്ക് മുന്നിൽ ദേശീയഗാനം ആലപിച്ച് കമ്മീഷ്ണർ, എഴുന്നേറ്റ് നിന്ന് ഏറ്റുപാടി സമരക്കാർ, വീഡിയോ !
'വിർജിനിറ്റി നഷ്ടപ്പെട്ടത് 13ആം വയസിൽ, അന്യഗ്രഹജീവികൾ തട്ടിക്കൊണ്ടു പോയി';വിചിത്ര വെളിപ്പെടുത്തലുമായി മറഡോണ
അർജന്റീന സ്‌പോർട്‌സ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വിചിത്രമായ വാദം.
അന്യഗ്രഹ ജീവികൾ തന്നെ തട്ടിക്കൊണ്ടുപോയിരുന്നതായി ഫുട്‌ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ വെളിപ്പെടുത്തൽ. അർജന്റീന സ്‌പോർട്‌സ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വിചിത്രമായ വാദം.
ഒരിക്കൽ, കുറച്ച് മദ്യപിച്ച് കഴിഞ്ഞതിനു ശേഷം എന്നെ മൂന്ന് ദിവസത്തോളം കാണാതെ പോയി. വീട്ടിൽ തിരിച്ചെത്തിയപ്പോൾ അന്യഗ്രഹ ജീവികളുടെ പേടകത്തിലായിരുന്നു ഞാനെന്നാണ് പറഞ്ഞത്. അവരെന്നെ കൊണ്ടുപോയി. അതിനെ കുറിച്ച് എനിക്ക് നിങ്ങളോട് പറയാനാവില്ല. തന്റെ വിർജിനിറ്റി നഷ്ടപ്പെട്ടതിനെക്കുറിച്ചും മറഡോണ വെളിപ്പെടുത്തിയിരുന്നു.
13ആം വയസിൽ വയസായൊരു സ്ത്രീയുമായിട്ടാണ് ആദ്യമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടത്. അവർ ആ സമയം പത്രം വായിച്ചുകൊണ്ടിരിക്കുകയായിരുന്നു എന്നും മറഡോണ പറഞ്ഞു.
1997ൽ ഫുട്‌ബോളിൽ നിന്ന് വിരമിച്ച മറഡോണ ഇപ്പോൾ ഗിമനാസിയ ഡെ ലാ പ്ലാറ്റയുടെ പരിശീലകനാണ്.