'വിര്‍ജിനിറ്റി' നഷ്ടപ്പെട്ടതെപ്പോഴെന്ന് ചോദ്യം; ചോദ്യവുമായി എത്തിയയാളുടെ വായടപ്പിച്ച് ഇല്യാനയുടെ മറുപടി

'ഓ, എന്തെല്ലാം മണത്തറിയണം? ഇത് താങ്കളുടെ അമ്മയായിരുന്നുവെങ്കില്‍ എന്തായിരിക്കും അവരുടെ മറുപടി...?'

Last Modified വ്യാഴം, 5 സെപ്‌റ്റംബര്‍ 2019 (10:23 IST)
ബോളിവുഡ് നടി ഇലീന ഡിക്രൂസ് കഴിഞ്ഞ ദിവസം തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും തന്നോടിപ്പോള്‍ ചോദിക്കാനുണ്ടോയെന്ന് ചോദിച്ചു. നിരവധി പേരാണ് ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ താരത്തിന്റെ വിശേഷങ്ങളറിയാനെത്തിയത്.

ഭൂരിഭാഗം പേരും ഇലീനയുടെ വരാനിരിക്കുന്ന ചിത്രത്തെക്കുറിച്ചായിരുന്നു അന്വേഷിച്ചിരുന്നത്. എന്നാല്‍ ഇതിനിടയിലൊരാള്‍ ഇലീനയോട്, 'എപ്പോഴാണ് താങ്കള്‍ക്ക് വിര്‍ജിനി നഷ്ടപ്പെട്ടത്...' എന്ന ചോദ്യവുമായി എത്തി. വൈകാതെ തന്നെ താരത്തിന്റെ മറുപടിയും വന്നു.

'ഓ, എന്തെല്ലാം മണത്തറിയണം? ഇത് താങ്കളുടെ അമ്മയായിരുന്നുവെങ്കില്‍ എന്തായിരിക്കും അവരുടെ മറുപടി...?' എന്നൊരു മറുചോദ്യമായിരുന്നു ഇലീനയുടെ ഉത്തരം. താരത്തിന്റെ പ്രതികരണം അറിഞ്ഞതോടെ ചോദ്യം ചോദിച്ചയാള്‍ കണ്ടംവഴിക്ക് ഓടി. കിടിലന്‍ മറുപടിയായിപ്പോയെന്ന് പറഞ്ഞ്, സന്തോഷത്തോടെ ആരാധകരുടെ കയ്യടിയും കിട്ടി.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :