1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ട്രെന്‍ഡിംഗ് ന്യൂസ്
  4. Man Died while filming tiktok video

ട്രാക്ടറിൽ അഭ്യാസപ്രകടനം നടത്തി ടിക്ടോക് വീഡിയോ, യുവാവിന് ദാരുണാന്ത്യം

വാർത്ത
മുസാഫർനഗാർ: ട്രാക്ടറിൽ അഭ്യാസപ്രകടനം നടത്തി ടിക്‌ടോക് വീഡിയോ ചിത്രീകരിക്കുന്നതിനിടയിൽ യുവാവിന് ദരുണാന്ത്യം. ബിഹാറിലെ മുസഫർ പൂരിലാണ് സംഭവം. 23കാരനായ കപിൽ എന്ന യുവാവാണ് മരിച്ചത്. ഹോളി ആഘോഷങ്ങൾക്കിടെയായിരുന്നു അപകടം. 
 
ട്രാക്ടർ അതിവേഗത്തിൽ ഓടിച്ച് മുന്നിലെ വീലുകൾ പൊക്കാനായിരുന്നു കപിലിന്റെ ശ്രമം. കപിലിന്റെ സുഹൃത്ത് ഇത് ഫോണിൽ ചിത്രീകരിക്കുന്നുണ്ടായിരുന്നു. എന്നാൽ അതിവേഗത്തിൽ ട്രാക്ടർ ഓടിക്കുന്നതിനിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് അപകടം ഉണ്ടാവുകയായിരുന്നു. അതേസമയം സംഭവത്തെ കുറിച്ച് തങ്ങൾ അറിഞ്ഞിരുന്നില്ല എന്നാണ് പൊലീസ് പറയുന്നത്.
 
സംഭവം പൊലീസിൽ അറിയിക്കാതെയാണ് യുവാവിന്റെ മൃതദേഹം സംസ്കരിച്ചത് എന്നും പരാതികൾ ഒന്നും ലഭിച്ചിട്ടില്ല എന്നും പൊലീസ് വ്യക്തമാക്കി. മുസഫർപൂരിൽ രണ്ടാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് ടിക്ടോക് വീഡിയോ ചിത്രീകരിക്കുന്നതിനിടയിൽ മരണം സംഭവിക്കുന്നത്.  
About Writer
വെബ്‌ദുനിയ ലേഖകൻ
അടുത്ത ലേഖനം
രാജ്യത്ത് 73 പേർക്ക് കൊറോണ, അപകടസാധ്യത വർദ്ധിക്കുന്നു