ഒരു ചായയ്ക്കും കാപ്പിക്കും കൂടി 78,650; പരാതിയില്ലെന്ന് നടൻ; കാരണം ഇതാണ്

ഒരു ചായക്കും കട്ടൻ കാപ്പിക്കും കൂടി ഹോട്ടൽ ഈടാക്കിയത് 78,650 രൂപയാണ്.

Last Modified വ്യാഴം, 5 സെപ്‌റ്റംബര്‍ 2019 (11:22 IST)
ഇന്തോനേഷ്യയിലെ ബാലിയിൽ അവധിക്കാലം ആഘോഷിക്കാൻ പോയ പ്രശസ്ത ഹാസ്യതാരം കിക്കു ശ്രദ്ധയ്‌ക്ക് ലഭിച്ച ബില്ലാണ് ഇപ്പോൾ സോഷ്യൽ മീഡിയായിൽ ഇപ്പോൾ ചർച്ചാ വിഷയം. ഒരു ചായക്കും കട്ടൻ കാപ്പിക്കും കൂടി ഹോട്ടൽ ഈടാക്കിയത് 78,650 രൂപയാണ്. എന്നാൽ ഇത്രയും വലിയ ബിൽ ലഭിച്ചതിൽ പരാതിയില്ലെന്ന് നടൻ പറഞ്ഞു.

താരം തന്നെയാണ് ബില്ലും സമൂഹമാധ്യമ‌ത്തിൽ പങ്കുവച്ചത്. ബിൽ തുക കണ്ട് ആദ്യം ആരാധകർ ഒന്നു അമ്പരന്നു. എന്നാൽ പിന്നീടാണ് കാര്യം മനസ്സിലായത്. ചായയ്ക്കും കാപ്പിക്കും നടനിൽ നിന്ന് ഈടാക്കിയത് 78,650 ഇന്തോനേഷ്യൻ കറൻസിയാണ്. ഇത് ഇന്ത്യൻ കറൻസിയിലേക്ക് മാറ്റുമ്പോൾ 400 രൂപയാണ് വില എന്ന് താരം വ്യക്തമാക്കുകയും ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :