അപർണ|
Last Modified ഞായര്‍, 1 ജൂലൈ 2018 (12:44 IST)
ഒരിടവേളയ്ക്ക് ശേഷം
മോഹൻലാൽ - രഞ്ജിത് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഡ്രാമയുടെ ഒഫീഷ്യൽ ടീസർ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ടീസര്‍ കണ്ട് മോഹന്‍ലാല്‍ അങ്ങേയറ്റം ക്യൂട്ടാണെന്നാണ് തെന്നിന്ത്യന്‍ താരം ഖുശ്ബു പറയുന്നത്. ട്വിറ്ററിലാണ് ഖുശ്ബു ഈ വാക്കുകള്‍ കുറിച്ചത്.
മോഹന്‍ലാലിനൊപ്പം മലയാളത്തില്‍ രണ്ടു ചിത്രങ്ങളില്‍ അഭിനയിച്ച നടിയാണ് ഖുശ്ബു. അങ്കിള്‍ ബണ്‍, ചന്ദ്രോത്സവം എന്നിവയാണ് ആ ചിത്രങ്ങള്‍. ഡ്രാമയില്‍ മോഹന്‍ലാലിന്റെ നായികയായി എത്തുന്നത് ആശാ ശരത്താണ്.
വര്‍ണചിത്ര ബിഗ് സ്ക്രീനിന്റെ ബാനറില്‍ മഹാസുബൈറാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ഉണ്ണി ആറിന്റെ ലീലയ്ക്ക് ശേഷം മറ്റൊരാളുടെ തിരക്കഥയില്‍ രഞ്ജിത്ത് സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ച സിനിമയായിരുന്നു ബിലാത്തികഥ. എന്നാൽ, അത് ഒഴിവാക്കിയെന്നും അതിനുശേഷം പ്രഖ്യാപിച്ച ചിത്രമാണ് ഡ്രാമ.