എല്ലാ നിബന്ധനകളും അംഗീകരിക്കാൻ തയ്യാറാണെന്ന്; ദിലീപ് ജര്‍മ്മനിയിലേക്ക് പറക്കാം

എല്ലാ നിബന്ധനകളും അംഗീകരിക്കാൻ തയ്യാറാണെന്ന്; ദിലീപ് ജര്‍മ്മനിയിലേക്ക് പറക്കാം

 Actor Dileep case , Dileep case , Dileep , Actress abduction case , ദിലീപ് , കാവ്യ മാധവന്‍ , പള്‍സര്‍ സുനി , സിനിമ , പ്രോസിക്യൂഷൻ  , ജർമ്മനി
കൊച്ചി| jibin| Last Updated: വ്യാഴം, 8 നവം‌ബര്‍ 2018 (16:55 IST)
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ കുറ്റാരോപിതനായ ദിലീപിന്
ജർമ്മനിയിലേക്ക് പോകാം. വിസ സ്റ്റാമ്പ് ചെയ്യാൻ അനുവദിക്കണമെന്നും കോടതിയുടെ ഏത് വിധ നിബന്ധനകളും അംഗീകരിക്കാൻ തയ്യാറാണെന്നും ദിലീപിന്റെ അഭിഭാഷകൻ കോടതിയെ അറിയിക്കുകയായിരുന്നു.


ചിത്രീകരണത്തിനായി ഒന്നരമാസം ജർമ്മനിയിൽ പോകാൻ അനുവദിക്കണമെന്നും അതിനായി പാസ്‌പോര്‍ട്ട് വിട്ടുതരണവുമെന്ന ദിലീപിന്റെ ആവശ്യം എറണാകുളം പ്രിൽസിപ്പൽ സെഷൻസ് കോടതി അംഗീകരിച്ചു.

കേരളത്തിലു വിദേശത്തുമായി ചിത്രീകരിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തികരിക്കേണ്ടതുണ്ടെന്നും അതിനായി ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിലേക്ക് പോകുന്നതിന് പാസ്‌പോര്‍ട്ട് വിട്ടു നല്‍കണമെന്ന് വ്യക്തമാക്കിയാണ് ദിലീപ് കോടതിയെ സമീപിച്ചത്.

അതേസമയം, ദിലീപിന്റെ ആവശ്യം വിചാരണ വൈകിപ്പിക്കാനുള്ള ആസൂത്രിത നീക്കമാണ് കോടതിയെ അറിയിച്ചിരുന്നു. യാത്രയില്‍ ഒപ്പമുള്ളത് ആരൊക്കെ, താമസം എവിടെയാണ് എന്നീ കാര്യങ്ങള്‍ മറച്ചുവയ്‌ക്കപ്പെടുന്നുണ്ടെന്നും പ്രോസിക്യൂഷൻ പറഞ്ഞിരുന്നു.

സിനിമ ചിത്രീകരണത്തിനെന്ന പേരിലുള്ള യാത്ര സാക്ഷികളെ സ്വാധീനിക്കാനാണ്. നടിയെ ആക്രിമിച്ച കേസിലെ പ്രധാന സാക്ഷികൾ പലരും സിനിമ മേഖലയിലുള്ളവരാണ്. പ്രതി ദീർഘകാലം വിദേശത്ത് പോയാൽ വിചാരണ നീണ്ടുപോകുമെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :