അപർണ|
Last Modified വ്യാഴം, 23 ഓഗസ്റ്റ് 2018 (09:15 IST)
കേരളത്തെ മുക്കിയ പ്രളയജലത്തില്‍ നിന്നും നിരവധി കരുണയുടെ കൈകളില്‍ പിടിച്ചാണ് സംസ്ഥാനം കരകയറാനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുന്നത്. അതിനിടയില്‍ ചില പാരവയെപ്പുകളും കാലുവാരലുകളും നടക്കുന്നുണ്ട്.
കേരളത്തിന് കൂടുതൽ സഹായവുമായി സിനിമാമേഖലയിൽ ഉള്ളവർ രംഗത്തെത്തിയിരിക്കുകയാണ്. കേരളത്തില്‍ ആരാധകരുള്ള ഇളയദളപതി വിജയ് ദുരിതബാധിതര്‍ക്ക് വേണ്ട് മാറ്റി വെച്ചിരിക്കുന്നത് 70 ലക്ഷം രൂപയാണ്.
തമിഴിലെ പ്രമുഖ നടനും രാഷ്ട്രീയ നേതാവുമായ വിജയ്കാന്ത് കേരളത്തിലെ ദുരിതബാധിതരെ സഹായിക്കാന്‍ 1 കോടി രൂപയുടെ സഹായം നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.
പണമില്ലെന്നും എന്നാല്‍ കേരളത്തിലെ ദുരിതബാധിതര്‍ക്ക് ഭക്ഷണം നല്‍കാന്‍ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞ തന്റെ ആരാധകന്റെ പേരിൽ തന്നെ ഒരു കോടി രൂപ അടച്ച് ഞെട്ടിച്ചിരിക്കുകയാണ് ബോളിവുഡ്
നടൻ സുശാന്ത് സിംഗ്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം. Name of Donee: CMDRF Account number : 67319948232 Bank: State Bank of India Branch: City branch, Thiruvananthapuram IFSC Code: SBIN0070028 Swift Code: SBININBBT08 keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.