മുതുക് ചവിട്ടുപടിയാക്കി നിന്നുകൊടുത്ത ജയ്സലിന്റെ താമസം ഒറ്റമുറി വീട്ടിൽ- സമ്മാനവുമായി വിനയൻ

നന്മ വറ്റാത്ത മനുഷ്യരിൽ ഒരാളാണ് ജയ്സലും!

അപർണ| Last Modified ചൊവ്വ, 21 ഓഗസ്റ്റ് 2018 (09:06 IST)
ശക്തമായ പ്രളയത്തെ തുടർന്ന് രക്ഷാപ്രവർത്തനത്തിനിടെ സ്ത്രീകൾക്ക് ഉയർന്നു നിൽക്കുന്ന ബോട്ടിലേക്ക് കയറാൻ മുതുക് ചവിട്ടുപടിയാക്കി നിന്നുകൊടുത്ത ജയ്സലിന് സമ്മാനവുമായി സംവിധായകൻ വിനയൻ. ജെയ്സലിന് ഒരു ലക്ഷം രൂപ സമ്മാനം നല്‍കാന്‍ തന്‍ ആഗ്രഹിക്കുന്നുവെന്ന് വിനയന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

വിനയന്റെ പോസ്റ്റിന്റെ പൂർണരൂപം:

സമൂഹത്തിന് ഏറെ മാതൃകയായി പ്രളയദുരന്തത്തിൽ രക്ഷാപ്രവർത്തനം നടത്തിയ മർൽസ്യത്തൊഴിലാളി ജൈസലിന് ഒ രുലക്ഷം രൂപ സമ്മാനമായി നൽകാൻ ഞാനാഗ്രഹിക്കുന്നു. ഈ വിവരം ഞാൻ ജൈസലിനെ അറിയിച്ചപ്പോൾ അദ്ദേഹത്തിനുണ്ടായ സന്തോഷം എന്നേ സംബന്ധിച്ച് വല്യ സംതൃപ്തി തന്നു. (ജൈസൽ ഫോൺ 8943135485) തന്റെ ശരീരം തന്നെ ചവിട്ടുപടിയായി കിടന്നു കൊടുത്തുകൊണ്ട് ജൈസൽ നടത്തിയ രക്ഷാപ്രവർത്തനം സാമുഹ്യമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.

മാതൃഭൂമി ചാനലിലൂടെ ജൈസലിന്റെ വീടിൻറവസ്ഥയും ജീവിതത്തേപ്പറ്റിയുമൊക്കെ കേട്ടപ്പോൾ നിർധനനായ ആ ചെറുപ്പക്കാരനോട് വല്യ സ്നേഹവും ആദരവും തോന്നി. ദുരിതാശ്വാസ ക്യാമ്പുകളിലേക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ഒക്കെ എന്നാൽ കഴിയുന്ന പൻക് കൊടുത്തിട്ടുണ്ടൻകിലും.. ഒറ്റമുറി ഷെഡ്ഡിൽ കഴിയുന്ന ജൈസലിൻെറ കുടും ബത്തിന് ഇങ്ങനൊരു ചെറിയസമ്മാനം കൊടുക്കുന്നത് ജീവൻ പണയംവച്ചു പോലും ദുരിതാശ്വാസ പ്രവർത്തനം നടത്തിയ നമ്മുടെ നാട്ടിലെ ചെറുപ്പക്കാർക്ക് ഒരു പ്രോൽസാഹനമാകുമെന്ന് ഞാൻ കരുതുന്നു..

നമ്മുടെ നാട്ടിലെ നൻമ്മയുടെ പ്രതീകങ്ങളായ മൽസ്യത്തൊഴിലാളികളുടെ മുന്നിലും..ആദ്രതയും കരുണയും ഉള്ള സ്നേഹസമ്പന്നരായ നമ്മുടെ യുവതലമുറയുടെ മുന്നിലും ശിരസ്സു നമിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :