കമ്മാരൻ സംഭവമാണെങ്കിൽ രതീഷ് അമ്പാട്ട് ഒരു പ്രസ്ഥാനമാണ്! - ഈ വീഡിയോ പറയും!
ഇതൊരു ഒന്നൊന്നര സംഭവം തന്നെ!
അപർണ|
Last Modified വെള്ളി, 27 ഏപ്രില്‍ 2018 (10:24 IST)
നവാഗതനായ രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത ചിത്രമാണ് ‘കമ്മാരസംഭവം’. മികച്ച അഭിപ്രായങ്ങളുമായി തിയേറ്ററുകളിൽ തന്റെ ജൈത്രയാത്ര തുടരുകയാണ് ദിലീപിന്റെ കമ്മാരൻ. ഇപ്പോഴിതാ, കമ്മാരസംഭവത്തിന്റെ മേക്കിംഗ് വീഡിയോ അണിയറ പ്രവർത്തകർ പുറത്തു വിട്ടു.
നാല് മിനിറ്റ് 45 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോ പ്രേക്ഷകരെ അതിശയിപ്പിക്കുന്നതാണ്. മലയാളത്തില്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത നൂതനവിദ്യകള്‍ ഉപയോഗിച്ചാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. സിനിമയിൽ വി എഫ് എക്സിന് എത്രത്തോളം പ്രാധാന്യം ഉണ്ടെന്നും ഈ വീഡിയോയിൽ വ്യക്തമാകുന്നുണ്ട്.
ബംഗ്ലാന്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍. മേക്ക് അപ് റോഷന്‍ ജി. ദിലീപിന്റെ ഇതുവരെ കാണാത്ത ലുക്കും ഗെറ്റപ്പുമാണ് ട്രെയിലറിലെ പ്രധാന ആകര്‍ഷണം. രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ മുരളി ഗോപിയാണ്.