വെബ്ദുനിയ ലേഖകൻ|
Last Updated:
ചൊവ്വ, 30 ജൂണ്‍ 2020 (12:27 IST)
ആദ്യ കാഴ്ചയിൽ ആരും പറയും, 'ആഹ നല്ല മൊരിഞ്ഞ ദോശ' എന്നാൽ ചട്ട്‌നി കൂട്ടി തട്ടാം എന്ന് കരുതേണ്ട, കാരണം സംഗതി ദോശയല്ല. നമ്മുടെ സൗരയൂധത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിന്റെ ചിത്രമാണിത്. 20 വർഷങ്ങൾക്ക് മുൻപ് 2000ൽ നാസയുടെ ബഹിരാകാശ വാഹനമായ കാസിനി പകർത്തിയ ചിത്രമാണ് ഇത്. ചിത്രം ഇപ്പോൽ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി മാറിയിരിയ്ക്കുകയാണ്.
ആരെങ്കിലും ഈ ചിത്രത്തെ ദോശയെന്ന് തെറ്റിദ്ധരിച്ചാൽ തെറ്റ് പറയാനാകില്ല. നിരവധി പേരാണ് ചിത്രം സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നത്. പലരും ദോശയുണ്ടാക്കുന്ന വീഡിയോയും ചിത്രത്തോടൊപ്പം ഷെയർ ചെയ്യുന്നുണ്ട്. വ്യാഴവും ദോശയും തമ്മിലുള്ള സാമ്യ പഠനം ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പുരോഗമിയ്ക്കുകയാണ്.