കുഞ്ഞിന്റെ ജീവനായി കുതിച്ച ആംബുലൻസ് കൊച്ചിയിലെ ആശുപത്രിയിലെത്തി, ഉടൻ ഹൃദയ ശസ്ത്രക്രിയ ആരംഭിക്കും

Last Updated: ചൊവ്വ, 16 ഏപ്രില്‍ 2019 (17:49 IST)
പതിനഞ്ച് ദിവസം മാത്രം പ്രായമുള്ള കുരുന്നിന്റെ ജീവൻ രക്ഷിക്കുന്നതിനായി മംഗലാപുരത്തുനിന്നും പുറപ്പെട്ട ആമ്പുലൻസ് കൊച്ചി ഇടപ്പള്ളിയിലെ അമൃതാ ആശുപത്രിയിൽ എത്തി. വിദഗ്ധ ഡോക്ടർമാരുടെ സംഘം കുഞ്ഞിനെ പരിശോധിക്കുകയാണ്. പ്രാഥമിക പരിശോധനക്ക് ശേഷം ഉടൻ തന്നെ കുഞ്ഞിനെ ഹൃദയ ശസ്ത്രക്രിയക്ക് വിധേയമാക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കും.

കുഞ്ഞിനെ നേരത്തെ തിരുവനന്തപുരത്തെ ശ്രീചിത്ര ആശുപത്രിയിൽ എത്തിക്കാനായിരുന്നു തീരുമാനിച്ചിരുന്നത് എങ്കിലും കുട്ടിയുടെ ആരോഗ്യനിലയും പ്രായോഗിക ബുദ്ധിമുട്ടുകളും കണക്കിലെടുത്ത് സർക്കാർ ഇടപെടലിനെ തുടർന്ന് കുഞ്ഞിന് കൊച്ചി അമൃതാ ആശുപത്രിയിൽ എത്തിക്കാൻ തീരുമാനം എടുക്കുകയായിരുന്നു.

ആരോഗ്യ മന്ത്രി അമൃത ആശുപത്രിയിൽ നേരിട്ട് വിളിച്ച് കുട്ടിയുടെ ചികിത്സക്കായി സജ്ജീകരണങ്ങൾ ഒരുക്കാൻ ആവശ്യപ്പെട്ടു. ഇതിനെ തുടർന്ന് വിദഗ്ധ ഡോക്ടർമാരുടെ സംഘം കുഞ്ഞിന്റെ ചികിത്സക്കായി ഒരുങ്ങി നിന്നിരുന്നു. കുഞ്ഞിന്റെ ചികിത്സാ ചിലവ് സർക്കാർ ഏറ്റെടുത്തിട്ടുണ്ട്.


ആമ്പുലൻസ് യാത്ര ജനങ്ങളിൽ എത്തിക്കുന്നതിനായി
യാത്ര ലൈവായി ഫെയിസ്ബുക്കിലൂടെ സം‌പ്രേക്ഷണം ചെയ്തിരുന്നു. വഴിയിലെ തടസങ്ങൾ നീക്കുന്നതിന് ഇത് വലിയ രീതിയിൽ സഹായകമായി. രാവിലെ 11 മണിക്കാണ് ആമ്പുലൻസ് മംഗലാപുരത്തുനിന്നും യാത്ര തുടങ്ങിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :