ആരോഗ്യ മേഖലയിൽ ഏറെ മുന്നേറി, പക്ഷേ ജീവൻ രക്ഷിക്കാൻ ജീവനുകൾ കയ്യിൽ പിടിച്ച് യാത്ര ചെയ്യേണ്ട അവസ്ഥ, എയർ ആംബുലൻസ് ഒരു ആവശ്യമായി മാറുന്നത് ഇവിടെയാണ്

Last Updated: ചൊവ്വ, 16 ഏപ്രില്‍ 2019 (17:46 IST)
ആരോഗ്യ മേഖലയിൽ വികസിത രാജ്യങ്ങൾ സമാനമായ നിലവാരം പുലർത്തുന്ന ഇന്ത്യയിലെ ഒരെയൊരു സംസ്ഥാനമാണ് കേരളം. പക്ഷേ അടിയന്തര സാഹചര്യങ്ങളിൽ ജീവൻ രക്ഷിക്കുന്നതിനായി അതിവേഗത്തിൽ സുരക്ഷിതമല്ലാതെ ഏറെ നേരം യത്ര ചെയ്യേണ്ട അവസ്ഥ കേരളത്തിൽ ഇന്നും തുടരുന്നു. എയർ ആമ്പുലൻസ് എന്നത് ഒരു ആവശ്യമായി മാറുന്നത് ഇവിടെയാണ്.

15 ദിവസം മാത്രം പ്രായമായ കുരുന്നിന്റെ ജീവൻ രക്ഷികുന്നതിന് കേരളം ഒന്നാകെ കൈകോർത്ത് പിടിച്ചത് അൽ‌പം മുൻപാണ് നമ്മൽ കണ്ടത്. കുഞ്ഞിനെ സുരക്ഷിതമായി ആശുപത്രിലെത്തിച്ചു. പൊലീസും സന്നദ്ധ സംഘടനകളും ആമ്പുലൻസിന്
വഴിയൊരുക്കി. സാമൂഹ്യ മാധ്യമങ്ങാളിലൂടെ ആളുകൾ വിവരം പങ്കുവക്കുക കൂടി ചെയ്തതോടെ ചുരുങ്ങിയ മണിക്കൂറിനുള്ളിൽ ആമ്പുലൻസ് ഇടപ്പള്ളീയിലെ ആശുപത്രിയിൽ എത്തി.

അഭിനന്ദനാർഹമായ കാര്യം തെന്നെയാണ്. എന്നാൽ കേരളത്തെ പോലെ ജനസാന്ദ്രത അധികമുള്ള എപ്പോഴും തിരക്കുകൊണ്ട് സജീവമായ ഒരു സംസ്ഥാനത്ത് ഇത്തരത്തിലുള്ള മെഡിക്കൽ ദൌത്യങ്ങൾക്ക് വലിയ റിസ്ക് ഫാക്ടർ ഉണ്ട് എന്നത് ഒരു യാഥാർത്ഥ്യമാണ്. വിവരം അറിയാതെ പോകുന്ന ഒരാൾ ചെയ്യുന്ന ചെറിയ വീഴ്ച പോലും വലിയ അപകടങ്ങൾക്ക് കാരണമാകും.

ജീവൻ കയ്യിൽ പിടിച്ചുകൊണ്ട് ജീവൻ രക്ഷിക്കേണ്ട അവസ്ഥയാണ് ഇത്തരം മിഷനുകളിൽ ഉള്ളത്. എയർ അമ്പുലൻസ് സേവനം ഉണ്ടെങ്കിൽ അടിയന്തര ശസ്ത്രക്രിയകൾക്ക് വിധേയരാകേണ്ടവരെ ചിലപ്പോൾ മിനിറ്റുകൾകൊണ്ട് തന്നെ ആശുപത്രികളിൽ എത്തിക്കാൻ സാധിക്കും. കേരളം പോലുള്ള ചെറുതും എന്നാൽ ജനസന്ദ്രത കൂടുതലുമായ സംസ്ഥാനങ്ങളിൽ ഈ സംവിധാനം നിർബന്ധമായും വേണ്ടത് തന്നെയാണ്.

എയർ ആമ്പുലൻസ് പദ്ധതിക്ക് തുടക്കമിടാൻ നിലവിലെ സർക്കാർ തീരുമാനിച്ചിരുന്നു എങ്കിലും പിന്നീട് ഈ പദ്ധയി മുന്നോട്ട് നീങ്ങിയില്ല. കുഞ്ഞിനെ തിരുവന്തപുരത്ത് എത്തിക്കുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ട് പരിഗണിച്ചാണ് കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശുപ്പിക്കാൻ തീരുമാനിച്ചത്. ഇത്തരം പ്രയോഗിക ബുദ്ധിമുട്ടുകൾ എയർ ആമ്പുലൻസ് ഉണ്ടായിരുന്നു എങ്കിൽ പരിഹരിക്കാമായിരുന്നു. അതിനൽ എയർ ആമ്പുലൻസിനെ കുറിച്ച് സർക്കാർ ഗൌരവമായി ചിന്തിക്കേണ്ടതുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :