സ്വകാര്യ വീഡിയോ ക്യാമറകളിൽ പകർത്തുന്നവരുടെ ശ്രദ്ധയ്ക്ക്

Last Modified തിങ്കള്‍, 20 മെയ് 2019 (15:09 IST)
സ്മാര്‍ട് ഫോണില്‍ മറ്റു ഡിജിറ്റല്‍ ഉപകരണങ്ങളിലും സ്വകാര്യ ചിത്രങ്ങളും വീഡിയോയും ചിത്രീകരിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഒരു ഹ്രസ്വ ചിത്രം. ‘നമ്മളില്‍ ഒരാള്‍’ എന്ന ഹ്രസ്വ ചിത്രമാണ് യൂ ട്യൂബിൽ ശ്രദ്ധേയമാകുന്നത്. സ്മാർട് ഫോണുകളുടെ കടന്നു വരവോടെ പെൺകുട്ടികൾ അകപ്പെടുന്ന ചതിക്കുഴികൾ വർധിക്കുകയാണ്.

ഒരു യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ ‘നമ്മളില്‍ ഒരാള്‍’ എന്ന ചിത്രമാണ് മുന്നറിയിപ്പ് സന്ദേശം നല്‍കുന്നത്. റിജോ വെള്ളാനിയാണ് സംവിധായകന്‍. അജിത്ത് കുമാര്‍, റിജോ വെള്ളാനി, ഹരി മേനോന്‍, ജീസ, അഞ്ജലി എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം ധനൂഷ്. തിരക്കഥ ആമിര്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :