ആകാശത്ത് തിരക്കോടുതിരക്ക്, ഒറ്റ ദിവസം പറന്നത് 2.25 ലക്ഷം വിമാനങ്ങൾ !

Last Modified ശനി, 27 ജൂലൈ 2019 (16:56 IST)
പല തവണ വിമാന യാത്രകൾ ചെയ്തവരായിരിക്കും നമ്മൾ, ഇനി വിമാന യാത്ര ചെയ്തിട്ടില്ലെങ്കിലും ആകാശത്തിലൂടെ വിമാനം പറക്കുന്നത് നമ്മൾ ദൂരെനിന്നും കണ്ടിട്ടുണ്ടാകും. വിശാലമായ ഈ അകാശത്തിലൂടെ ഒരു ദിവസം എത്ര വിമാനങ്ങൾ കടന്നുപോകുന്നുണ്ട് എന്ന് ചിന്തിച്ചിട്ടുണ്ടോ ? 2,25000 വിമാനങ്ങൾ അകാശത്തിലൂടെ യാത്ര ചെയ്ത് തിരക്കിൽ റെക്കോർഡിട്ട ദിനം കടന്നുപോയിരിക്കുന്നു.

ജൂലൈ 24 ബുധനാഴ്ചയായിരുന്നു ആകാശം വിമാനങ്ങൾകൊണ്ട് നിറഞ്ഞ അപൂർവ ദിവസം. ഫ്ലൈറ്റ് ട്രാക്കിംഗ് വെബ്സൈറ്റായ ഫ്ലൈറ്റ്റഡാർ24 എന്ന വെ‌ബ്സൈറ്റാണ് ചിത്രങ്ങൾ സഹിതം ഈ കണക്കുകൾ പുറത്തുവിട്ടത്. വിമാന യാത്ര രേഖപ്പെടുത്തിയ ചിത്രം ഇപ്പോൾ സമൂഹ്യ മാധ്യമങ്ങളിൽ തരംഗമയി കഴിഞ്ഞു.

ഫ്ലൈറ്റ്റഡർ24 തന്നെയാണ് ചിത്രം ട്വിറ്ററിലൂടെ പങ്കുവച്ചത്.ഒരേസമയം 20,000 വിമാനങ്ങൾ ആകാശത്തുണ്ടായ നിമിഷം പോലും ഈ ഇരുപത്തിനാലുമണിക്കൂറിനുള്ളിൽ ഉണ്ടായിരുന്നു എന്നും ഇവർ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :