പരുന്തും പാമ്പും തമ്മിൽ പൊരിഞ്ഞ അടി, ഏറ്റെടുത്ത് സോഷ്യൽ മീഡിയ !

സുമീഷ് ടി ഉണ്ണീൻ| Last Updated: വെള്ളി, 20 സെപ്‌റ്റംബര്‍ 2019 (13:47 IST)
പാമ്പുകളെ പരുന്തുകൾ ഇരയാക്കി ഭക്ഷിക്കും എന്ന് നമുക്കറിയാം. പറന്നെത്തി പാമ്പുകളെ ആക്രമിക്കാൻ കഴിവുള്ളവരാണ് പരുന്തുകൾ. പാമ്പിന് ഈ ആക്രമണത്തെ അതിജീവിക്കാൻ അത്രവേഗത്തിൽ കഴിയാറുമില്ല. ഇത്തരത്തിൽ ഒരു പാമ്പും പരുന്തും തമ്മിലുള്ള മല്ലയുദ്ധത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.

കാർത്തിക് രാമമൂർത്തി എന്ന വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറാണ് പാമ്പും പരുന്തും തമ്മിലുള്ള പോരാട്ടത്തിന്റെ പകർത്തിയത്. ചെന്നൈ നഗരത്തിന് സമീപത്തുനിന്നുമാണ് കാർത്തിക് രാമമുർത്തി ഈ ചിത്രങ്ങൾ പകർത്തിയത്. കൂർത്ത നഖങ്ങൾ പമ്പിന്റെ ശരീരത്തിൽ ആഴ്ന്നിറക്കി ഇരയ വിജയകരമായി കീഴ്പ്പെടുത്തി പരുന്ത്.

അരമണിക്കൂറോളം പാമ്പും പരുന്തും തമ്മിൽ ഏറ്റുമുട്ടി എന്ന് ഫോട്ടോഗ്രാഫർ പറയുന്നു. വർഷങ്ങളായി പക്ഷികളുടെ ഇര പിടിത്തം ചിത്രീകരിക്കുകയാണ് കാർത്തിക് രാമമൂർത്തി. എന്നൽ ഇത്ര മികച്ച ചിത്രങ്ങൾ മുൻപ് പകർത്തിയിട്ടില്ല എന്ന് കർത്തിക് രാമമൂർത്തി പറയുന്നു. ചിത്രങ്ങൾ ഇതിനോടകം നിരവധിപേർ കണ്ടുകഴിഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :