നാലുലക്ഷം ഡോസ് കൊവിഡ് വാക്സിൻ ഇന്ന് സംസ്ഥാനത്തെത്തും; വയോധികർക്ക് ഉടൻ വാക്സിനേഷൻ ആരംഭിയ്ക്കും

വെബ്‌ദുനിയ ലേഖകൻ| Last Modified വെള്ളി, 26 ഫെബ്രുവരി 2021 (08:33 IST)
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നാലു ലക്ഷം ഡോസ് കൊവിഡ് വാക്സിൻ എത്തും അറുപത് വയസിന് മുകളിൽ പ്രായമുള്ളവർക്കുള്ള വാക്സിനേഷനായാണ് കൂടുതൽ വാക്സിൻ എത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന് കേന്ദ്ര സർക്കാരിന്റെ നിർദേശം ലഭിച്ചു. തിരുവനന്തപുരത്ത് 1,38,000 ഡോസും, എറണാകുളത്ത് 1,59,500 ഡോസും കോഴിക്കോട് 1,09,000 ഡോസുമാണ് എത്തുക. കേന്ദ്ര നിർദേശം വരുന്നതിന്നനുസരിച്ച് 60 വയസിന് മുകളിലുള്ളവർക്ക് വക്സിനേഷൻ രജിസ്ട്രേഷൻ ആരംഭിയ്ക്കും. സംസ്ഥാനത്ത് 60 വയസിന് മുകളിൽ പ്രായമുള്ള 40 ലക്ഷം പേരുണ്ടെന്നാണ് പ്രാഥമിക വിവരം. വയോധികർക്ക് വാക്സിൻ സ്വീകരിയ്ക്കുന്നതിനായി താമസസ്ഥലങ്ങളിൽനിന്നും അധികം
ദൂരെയല്ലാത്ത വിധത്തിൽ പ്രത്യേക കേന്ദ്രങ്ങൾ ഒരുക്കും. വാക്സിനേഷന് 300 സ്വകാര്യ ആശുപത്രികളിലും സൗകര്യം ഒരുക്കുന്നുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :