വെബ്ദുനിയ ലേഖകൻ|
Last Modified ശനി, 28 മാര്‍ച്ച് 2020 (15:56 IST)
ഡല്‍ഹി: ലോക്‌ഡൗണി ആളുകളെ വീടുകളിൽ ഇരുത്താനായി ആളുകളുടെ നൊസ്‌റ്റാൾജിയയിൽ തന്നെ കയറിപ്പിടിച്ചിരികകയാണ് ദുരദർശൻ. ഇതിന്റെ ഭാഗമായി രാമായണം മഹാഭാരതം എന്നീ സിരിയലുകൾ പുനഃസംപ്രേക്ഷണം ചെയ്യും എന്ന് ദൂർ ദർശൻ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ സർക്കസ്, ബ്യോംകേഷ് ബക്ഷി എന്നി ഹിറ്റ് സീരിയലുകൾകൂടി പുനഃസംപ്രേക്ഷണം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ദൂരദർശൻ
ഷാരൂഖ് അഭിനയിച്ച സീരിയലാണ് സർക്കസ്. 1989ലാണ് സർക്കസ് സംപ്രക്ഷണം ചെയ്തത്. വിക്കി അസീസ് മിസ്ര, കുന്ദന്‍ ഷാ എന്നിവരാണ് ഈ സീരിയല്‍ സംവിധാനം ചെയ്തത്. മാര്‍ച്ച് 28 മുതല്‍ വൈകുന്നേരം എട്ടിനാണ് സര്‍ക്കസ് പുനഃസംപ്രേക്ഷണം ചെയ്യുന്നത് ബ്യോംകേഷ് ബക്ഷിയില്‍ രജിത് കപൂറുമാണ് പ്രധാന കഥാപാത്രമായി എത്തിയത്. 1993 മുതല്‍ 1997 വരെയാണ് സംപ്രഷണം ചെയ്ത ഈ സീരിയൽ മാര്‍ച്ച് 28 മുതല്‍ രാവിലെ 11 നാണ് പുനഃസംപ്രക്ഷണ ചെയ്യും.