മധ്യപ്രദേശിലെ ഖനിയിൽനിന്നും ലഭിച്ചത് 11 കാരറ്റ് വജ്രം, വില 50 ലക്ഷം

വെബ്ദുനിയ ലേഖകൻ| Last Updated: ബുധന്‍, 22 ജൂലൈ 2020 (11:39 IST)
ഭോപ്പാല്‍: മധ്യപ്രദേശിലെ പന്നാ ജില്ലയില്‍ വജ്ര ഖനിയില്‍ നടത്തിയ ഖനനത്തില്‍ കണ്ടെടുത്തത് 10.69 കാരറ്റ് വജ്രം. ഏകദേശം 50 ലക്ഷത്തോളമാണ് വിപണിയി ഇതിന്റെ വില. റാണിപൂർ മേഖലയിലെ ഖനിയിൽനിന്നുമാണ് വജ്രം കണ്ടെത്തിയത്. 35 കാരനായ ആനന്ദിലാല്‍ കുഷ്‌വാഹ പാട്ടത്തിനെടുത്ത കനിയിൽനിന്നുമാണ് വലിയ മുല്യമുള്ള വജ്രം ലഭിച്ചത്.

കണ്ടെടുത്ത വജ്രം ഇദ്ദേഹം പ്രദേശിക വജ്ര ഓഫീസില്‍ ഹാജരാക്കി. വജ്രം ഇനി ലേലം ചെയ്തുവില്‍ക്കും. നേരത്തെ 70 സെന്റ തൂക്കമുള്ള വജ്രവും ഈ ഖനിയിൽനിന്നും ആനന്ദിലാലിന് ലഭിച്ചിരുന്നു. കൊവിഡ് വ്യാപനത്തെ തുടർന്ന് പ്രാഖ്യാപിച്ച ലോക്ഡൗണിൽ അടച്ചിട്ടിരുന്ന ഖനിയിൽ അടുത്തകാലത്താണ് ഖനനം പുനരാരംഭിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :