ക്വാറന്റിൻ ലംഘിച്ച് കൊല്ലം സബ് കലക്ടർ മുങ്ങി, പൊങ്ങിയത് യുപിയിൽ; നടപടിയെടുക്കുമെന്ന് മന്ത്രി

അനു മുരളി| Last Modified വെള്ളി, 27 മാര്‍ച്ച് 2020 (09:56 IST)
ലോകം മുഴുവന്‍ കോവിഡ് 19 ഭീഷണിയിലാണ്. കേരളത്തിലെ സ്ഥിതി വിശേഷവും സമാനമാണ്. ഇതിനിടെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ലംഘിച്ച് നാട്ടിലേക്ക് മുങ്ങിയ കൊല്ലം സബ് കലക്ടർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ.

നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന കൊല്ലം സബ് കലക്ടര്‍ അനുപം മിശ്രയാണ് ക്വാറന്റീനില്‍ നിന്നും പുറത്തിറങ്ങി മുങ്ങിയത്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ വസതിയിലെത്തിയപ്പോള്‍ മിശ്ര അവിടെയില്ല. ഫോണില്‍ ബന്ധപ്പോള്‍ കാണ്‍പൂരിലെന്ന് മറുപടി. വിദേശത്തുനിന്നെത്തിയ മിശ്ര 19–ആം തീയതി മുതല്‍ നിരീക്ഷണത്തിലായിരുന്നു. യുവ ഐഎഎസ് ഉദ്യോഗസ്ഥന്റേത് ഗുരുതര ചട്ടലംഘനമാണ്. കർശനമായ നടപടി ഉണ്ടാകുമെന്നാണ് മന്ത്രി അറിയിച്ചത്.

ബാധയുമായി ബന്ധപ്പെട്ട നിരീക്ഷണച്ചട്ടം ലംഘിച്ച് നാട്ടിലേക്ക് മുങ്ങിയ കൊല്ലം സബ്ബ് കലക്ടര്‍ അനുപം മിശ്രയ്‌ക്കെതിരെ ഉറപ്പായും നടപടിയുണ്ടാകുമെന്ന് കൊല്ലം കളക്ടര്‍ ബി. അബ്ദുല്‍ നാസര്‍പറഞ്ഞു. വിഷയം സര്‍ക്കാര്‍ ശ്രദ്ധയില്‍പ്പെടുത്തി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :