ഇന്ന് മുതൽ സിനിമ തീയറ്ററുകളിൽ മുഴുവൻ സീറ്റുകളിലേയ്ക്കും ടിക്കറ്റ് നൽകാം: അനുമതി നൽകി കേന്ദ്രം

വെബ്ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 1 ഫെബ്രുവരി 2021 (08:21 IST)
ഡൽഹി: തിങ്കളാഴ്ച മുതൽ സിനിമ തീയറ്ററുകളിൽ മുഴുവൻ സീറ്റുകളിലും ആളുകളെ പ്രവേശിപ്പിയ്ക്കാൻ അനുമതി നൽകി കേന്ദ്ര സർക്കാർ. വാർത്താ വിതരണ മന്ത്രാലയം പുറത്തിറക്കിയ പുതിയ കൊവിഡ് മാർഗരേഖയിലാണ് തീയറ്ററുകളിൽ 100 ശതമാനം സീറ്റുകളിലും ആളുകളെ പ്രവേശിപ്പിയ്ക്കാൻ അനുമതി നൽകിയത്. എന്നാൽ കണ്ടെയ്ൻമെന്റ് സോണുകളിൽ തിയറ്ററുകൾ തുറക്കാൻ അനുമതി ഉണ്ടാകില്ല. കൂടുതൽ നിയന്ത്രണങ്ങൾ ആവശ്യമാണെങ്കിൽ സംസ്ഥാന സർക്കാരുകൾക്ക് തീരുമാനമെടുക്കാം എന്നും മാർഗരേഖയിൽ പാറയുന്നുണ്ട്. മാസ്ക് ധരിയ്ക്കൽ ഉൾപ്പടെയുള്ള കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിയ്ക്കണം, തീയറ്റർ കവാടത്തിൽ സപർശിയ്ക്കാതെ ഉപയോഗിയ്ക്കാവുന്ന സാനിറ്റൈസർ ലഭ്യമാക്കണം, താപനില പരിശോധിയ്ക്കണം, തീയറ്ററിൽ എത്തുന്നവർ ആരോഗ്യ സേതു ആപ്പ് ഉപയോഗിയ്ക്കണം തുടങ്ങി നിർദേശങ്ങൾ മാർഗരേഖയിൽ വ്യക്താമാക്കിയിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :