മരങ്ങൾക്ക് ഫസ്റ്റ് എയിഡ് നൽകാൻ ഗ്രീൻ ആംബുലൻസുമായി ചെന്നൈയിലെ പരിസ്ഥിതി പ്രവർത്തകൻ !

Last Modified ശനി, 8 ജൂണ്‍ 2019 (15:21 IST)
ഫസ്റ്റ് എയ്ഡോ? വട്ടാണോ ? എന്നൊന്നും ചോദിക്കരുത് മരങ്ങളുടെ മുറിവുണക്കാനും പ്രകൃതിയെ സംരക്ഷിക്കുന്നതിനുമായി മൂന്ന് ആംബുലൻസുകൾ സജ്ജമാക്കിയിരിക്കുകയാണ് ചെന്നൈയിൽനിന്നുമുള്ള പരിസ്ഥിതി പ്രവർത്തകനായ ഡോക്ടർ അബ്ദുൽ ഖാനി. പൽരിസ്ഥിതി സംരക്ഷണത്തിനും പ്രത്യേകിച്ച് മരങ്ങൾക്ക് മലീനീകരണം ഉണ്ടാക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമാണ് ആംബുലൻസ് പ്രവർത്തിക്കുക.

2020തോടെ ദേശീയ തലത്തിലേക്ക് പദ്ധതി വ്യാപിപ്പിക്കാനാണ് അബ്ദുൾ ഖാനി ലക്ഷ്യം വക്കുന്നത്. ജൂൺ 5ന് ട്രീ ആംബുലൻസുകൾ തമിഴ്നാട്ടിൽനിന്നും വിവധ പ്രദേശങ്ങളിലൂടെ യത്ര ആരംഭിക്കും. പോകുന്ന വഴികളിൽ മരങ്ങൾക്ക് ആവശ്യമായ പരിപാലനവും ഫസ്റ്റ് എയിഡും നൽകും, സ്കൂളുകളും കോളേജുകളും ഉൾപ്പടെയുള്ള വിദ്യഭ്യാസ സ്ഥാപനങ്ങളിലും യാത്രക്കിടെ ട്രീ ആംബുലനസുകൾ എത്തും. വിദ്യാർത്ഥികൾക്ക് ബോധവത്കരണം നൽകുകയും വൃക്ഷ തൈകൾ വിതരണം ചെയ്യുകയുമാണ് വിദ്യാഭാസ സ്ഥാപനങ്ങൾ സന്ദർശിക്കുന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

സീഡ് ബാങ്ക് രൂപീകരിക്കുക, മരങ്ങളെകുറിച്ചുള്ള സർവേ എന്നിവയും ട്രീ ആംബുലൻസ് യാത്രകളുടെ ഭാഗമാണ്. തമിഴ്നാട്ടിൽനിന്നും യാത്ര തിരിച്ച ഗ്രീൻ ആംബുലൻസുകൾ രണ്ട് മാസത്തോളം സമയമെടുത്താണ് ഡൽഹിയിൽ എത്തുക. വർധ, ഗജ ചുഴലിക്കാറ്റുകൾക് ശേഷം തമിഴ്നട്ടിൽ മരങ്ങൾക്കുണ്ടായ ആഘാതം പരിഹരിക്കുക എന്നതാണ് ട്രീ ആംബുലൻസിന്റെ പ്രഥമ ലക്ഷ്യം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :