അപർണ|
Last Modified തിങ്കള്‍, 17 സെപ്‌റ്റംബര്‍ 2018 (10:03 IST)
അഞ്ഞൂറിലധികം സിനിമകളിൽ വേഷമിട്ട ക്യാപ്റ്റൻ രാജു അന്തരിച്ചു. ഏറെ നാളായി അസുഖ ബാധിതനായിരുന്ന അദ്ദേഹം കൊച്ചിയിലെ വസതിയില്‍ ഇന്ന് രാവിലെയാണ് ലോകത്തോട് വിടവാങ്ങിയത്. ക്യാപ്റ്റൻ രാജുവിന്റെ വേർപാടിൽ ഞെട്ടിയിരിക്കുകയാണ് സഹതാരങ്ങൾ.
ചെയ്യുന്ന എല്ലാ കഥാപാത്രങ്ങളിലും ഒരു ‘ക്യാപ്റ്റൻ ടച്ച്’ സൂക്ഷിച്ച അതുല്യ പ്രതിഭ. പരുക്കൻ കഥാപാത്രങ്ങളിൽ നിന്നായിരുന്നു തുടക്കം. ഘനഗാംഭീര്യമുള്ള ശബ്ദവും ആകാരഗരിമയും അദ്ദേഹത്തിന് അതിന് ഏറെ യോജിച്ചിരുന്നു. പിന്നീട് ഇതേ കഴിവുകൾ കൊണ്ട് തന്നെ അദ്ദേഹം നമ്മളെ ചിരിപ്പിച്ചു.
1981-ല്‍ ജോഷി സംവിധാനം ചെയ്ത രക്തം എന്ന ചിത്രത്തിലൂടെയാണു ക്യാപ്റ്റന്‍ രാജു സിനിമാ ജീവിതത്തിനു തുടക്കം കുറിച്ചത്. 1987-ല്‍ പുറത്തിറങ്ങിയ നാടോടിക്കാറ്റില്‍ മലപ്പുറം കത്തിമുതല്‍ സര്‍വവിധ സന്നാഹങ്ങളുമായി പ്രത്യക്ഷപ്പെട്ട പവനായി എന്ന പ്രൊഫഷണൽ കില്ലറെ പ്രേക്ഷകർ നെഞ്ചേറ്റി.