വാറ്റുപകരണങ്ങളും ലഹരി മരുന്നും ഓണ്‍ലൈനില്‍; കൈയോടെ പിടികൂടി ഋഷിരാജ് സിംഗ് - നടപടികളുമായി എക്‌സൈസ്

വാറ്റുപകരണങ്ങളും ലഹരി മരുന്നും ഓണ്‍ലൈനില്‍; കൈയോടെ പിടികൂടി ഋഷിരാജ് സിംഗ് - നടപടികളുമായി എക്‌സൈസ്

  excise , buying drugs online , Rishi Raj Singh , GNPC , ജിഎന്‍പിസി , ഋഷിരാജ് സിംഗ് , വാറ്റുപകരണങ്ങള്‍ , ഓണ്‍ലൈന്‍
തിരുവനന്തപുരം| jibin| Last Modified ഞായര്‍, 22 ജൂലൈ 2018 (13:02 IST)
പതിനെട്ട് ലക്ഷത്തോളം അംഗങ്ങളുള്ള ജിഎന്‍പിസി (ഗ്ലാസിനെ നുരയും പ്ലേറ്റിലെ കറിയും) കൂട്ടായ്‌മയ്‌ക്കെതിരെ നടപടി സ്വീകരിച്ചതിനു പിന്നാലെ പുതിയ നീക്കവുമായി എക്‌സൈസ് കമ്മീഷ്‌ണര്‍ ഋഷിരാജ് സിംഗ് രംഗത്ത്.

ഓണ്‍ലൈന്‍ വഴി വാറ്റുകരണങ്ങളും ലഹരി മരുന്നുകളും വില്‍പ്പന നടക്കുന്നതിനെതിരെ നടപടിക്കൊരുങ്ങുകയാണ് ഋഷിരാജ് സിംഗ്. ലഹരി മരുന്നുകളുടെ ഉപയോഗം ഓണ്‍ലൈനിലൂടെ നടക്കുന്നുവെന്ന് വ്യക്തമായ പശ്ചാത്തലത്തിലാണ് എക്‌സൈസ് വകുപ്പിന്റെ നീക്കം.

വാറ്റുകരണങ്ങള്‍ ഓണ്‍ലൈന്‍ വഴി വില്‍പ്പന നടക്കുന്നുവെന്ന പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഓര്‍ഡര്‍ നല്‍കി ഉപകരണങ്ങള്‍ വാങ്ങിയ ശേഷമാണ് പരാതിയില്‍ കഴമ്പുണ്ടെന്ന് ഋഷിരാജ് സിംഗ സ്ഥിരീകരിച്ചത്. സൈബര്‍ പൊലീസിന്റെ സഹാ‍യത്തോടെ കേരളത്തില്‍ എത്തിയ വാറ്റുകരണങ്ങളുടെ പട്ടികയും ഓര്‍ഡര്‍ നല്‍കിയവരുടെ പേരുവിവരങ്ങളും എക്‌സൈസ് ശേഖരിച്ചു.

സൈറ്റുകള്‍ നിരീക്ഷണത്തിലാണെന്നും ആവശ്യമായ നടപടികള്‍ ഉണ്ടാകുമെന്നും ഋഷിരാജ് സിംഗ് പറഞ്ഞു. അതേസമയം, നിയമപരമായി ഇത്തരം വില്‍പ്പനകള്‍ എങ്ങനെ തടയുമെന്ന ആശങ്കയും എക്‍സൈസിനുണ്ട്. വരും ദിവസങ്ങളില്‍ ഇക്കാര്യത്തില്‍ നടപടിയുണ്ടാകുമെന്നാണ് വിവരം.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :