മോഷണ ശ്രമത്തിനിടെ ഭയന്ന വയോധികയെ ചുംബിച്ച് സമാധാനിപ്പിച്ച് കള്ളൻ, വീഡിയോ !
വെബ്‌ദുനിയ ലേഖകൻ|
Last Modified ശനി, 19 ഒക്‌ടോബര്‍ 2019 (13:51 IST)
തോക്കുമായി എത്തി ഭികരാന്തരീക്ഷം സൃഷ്ടിച്ച് പണവും വിലപിടിപ്പുള്ള വസ്ഥുക്കളും തട്ടിയെടുക്കുന്ന സംഭവങ്ങൾ ഇപ്പോൾ ഒരു നിത്യ സാംഭവമാണ്. മോഷണ ശ്രത്തിന് തടസം നിൽക്കുന്നവരെ മോഷ്ടാക്കൾ കൊലപ്പെടുത്തുന്നതും ആക്രമിക്കുന്നതുമെല്ലാം നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ മോഷണ ശ്രമത്തിനിടെ ഭയന്ന വയോധിയെ ചുംബനം നൽകി ആശ്വസിപ്പിക്കുന്ന കള്ളന്റെ വീഡിയോ ആണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്.
ബ്രസീലിലെ അമരാന്റ സിറ്റിയിൽനിന്നുമാണ് മനസലിവുള്ള കള്ളന്റെ വീഡിയോ പുറത്ത് വന്നിരിക്കുന്നത്. ഹെൽമെറ്റ് ധരിച്ച ആയുധ ധാരികളായ ഒരു സംഘം മോഷ്ടാക്കൾ ഒരു കടയിലേക്ക് കയറുകയായിരുന്നു. കടയിലെ ജീവക്കാരനും പ്രായമായ ഒരു സ്ത്രീയും മാത്രമാണ് ഈ സമയം കടയിൽ ഉണ്ടായിരുന്നത്.
കടയിലെ ജീവനക്കാരനെ ഭീഷണിപ്പെടുത്തി ഇവർ പണവും വിലപിടിപ്പുള്ള വസ്ഥുക്കളും കവർന്നു. ഇതുകണ്ട് ഭയന്ന് കടയിൽ ഉണ്ടായിരുന്ന വയോധിക തന്നെ ഒന്നും ചെയ്യരുത് എന്നും കയ്യിലുള്ള പണം തരാമെന്നും പറഞ്ഞു. ഇതോടെ മോഷ്ടാവ് വൃദ്ധയെ തോളിൽ തട്ടി സമാധാനിപ്പിക്കുകയും നെറുകയിൽ ചുംബിക്കുകയുമായിരുന്നു. വൃദ്ധ നീട്ടിയ പണം കള്ളൻ വാങ്ങിയില്ല. 'നിങ്ങളുടെ പണം ഞങ്ങൾക്ക് വേണ്ട' എന്നായിരുന്നു മോഷ്ടാവിന്റെ മറുപടി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.