അനുബന്ധ വാര്‍ത്തകള്‍
- സോണിയ ഗാന്ധി സജീവ രാഷ്ട്രീയത്തിൽനിന്നും പിൻവാങ്ങുന്നു, ശരദ് പവാർ യുപിഎ അധ്യക്ഷനായേക്കും
- കാർഷിക നിയമങ്ങളെ കുറിച്ച് മന്ത്രിമാർ പറയുന്നത് കേൾക്കണമെന്ന് മോദി. റിപ്പബ്ലിക് ദിനത്തിൽ രാജ്പഥിലൂടെ ട്രാക്ടർ റാലി നടത്തുമെന്ന് കർഷകർ
- 24 മണിക്കൂറിനിടെ 29,398 പേർക്ക് രോഗബാധ, 37,528 പേർക്ക് രോഗമുക്തി, രാജ്യത്ത് കൊവിഡ് ബാധിതർ 98 ലക്ഷത്തിലേയ്ക്ക്
- ചർച്ചകളിൽ തീരുമാനമാകുന്നില്ല, രാജ്യവ്യാപകമായി ട്രെയിൻ തടയാൻ കർഷകർ
- തിരിച്ചറിയൽ കാർഡുകൾ ഇനി ഡിജിറ്റൽ; കേരളം ഉൾപ്പടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് മുൻപ് നടപ്പിലാക്കും
സിന്ധു നദീതട സംസ്കാരത്തിൽ ജനങ്ങൾ ബീഫ് കഴിച്ചിരുന്നു എന്ന് പഠന റിപ്പോർട്ട്
ഡല്‍ഹി: സിന്ധു നദീതട സംസ്കാരത്തിൽ ജനങ്ങൾ ബീഫ് കഴിച്ചിരുന്നതായി പഠന റിപ്പോർട്ട്. കേംബ്രിഡ്ജ് സർവകലാശാലയിലെ ഗവേഷകനായ ആക്ഷേത സൂര്യനാരായണനാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലെ ഗവേഷകരും പഠനത്തിന്റെ ഭാഗമായിരുന്നു. സിന്ധു നദിതട സംസകാര കാലത്ത് ബിഫ് ഇറച്ചിയുടെ ഉപയോഗം വളരെ കൂടുതലായിരുന്നു എന്നാണ് പഠനത്തിലെ കണ്ടെത്തൽ. ജേർണൽ ഓഫ് ആർക്കിയോളജിക്കൽ സയൻസിലാണ് ഈ പഠനം പ്രസിദ്ധികരിച്ചിരിയ്ക്കുന്നത്.
ഉത്തർപ്രദേശ്, ഹരിയാന എന്ന സംസ്ഥാനങ്ങളിലെ ഏഴിടങ്ങടങ്ങളിൽ നടത്തിയ പഠനത്തിൽനിന്നുമാണ് ഇത്തരം ഒരു നിഗമനത്തിൽ ഗവേഷകർ എത്തിച്ചേർന്നത്. ഹാരപ്പൻ സംസ്കാര കാലത്ത് ജനങ്ങൾ ഉപയോഗിച്ചിരുന്ന മൺപാത്രങ്ങളുടെ ലിഡിൽ അവശേഷിച്ചിരുന്ന മൃഗക്കൊഴുപ്പാണ് പഠനത്തിൽ നിർണായകമായത്. അക്കാലത്ത് കന്നുകാലികൾ, പന്നി, ആട്, ചെമ്മരിയാട് എന്നിവയുടെ മാംസവും പാൽ ഉത്പന്നങ്ങളും ധാരാളമായി ഭക്ഷിച്ചിരുന്നു എന്ന് പഠനം പറയുന്നു. സിന്ധു നദിതട സംസ്കാരം നിലനിനിന്ന പ്രദേശങ്ങളിൽനിന്നും കന്നുകാലികളുടെ അസ്ഥികൽ ധാരണളമായി കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ഏറിയ പങ്കും ഗാർഹിക ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്നവയാണെന്നാണ് പഠനം പറയുന്നത്.