വെബ്ദുനിയ ലേഖകൻ|
Last Updated:
വെള്ളി, 28 ഓഗസ്റ്റ് 2020 (13:11 IST)
കൊച്ചി: കവിയരങ്ങുകളിലോ, സാഹിത്യോത്സവങ്ങളിലോ ഇനി പങ്കെടുക്കില്ലെന്ന് കവിയും സിനിമ അഭിനയതാവുമായ് ബാലചന്ദ്രൻ ചുള്ളിക്കാട്. രൺറ്റ് വർഷങ്ങൾക്ക് മുൻ നടന്ന ഒരു സാഹിത്യോത്സവത്തിൽ സദസിൽനിന്നും ചോദ്യം ഉന്നയിച്ഛയാൾക്ക് ചുള്ളിക്കാട് നൽകിയ മറുപടിയുടെ വ്ഈഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു ഇത് വിവാദമായ പശ്ചാത്തലത്തിലാണ് പ്രതികരണവുമായി ബാലചന്ദ്രൻ ചുള്ളിക്കാട് രംഗത്തെത്തിയത്.
കുറിപ്പിന്റെ പൂർണരൂപം
പൊതുജനാഭിപ്രായം മാനിച്ച് ,
മേലാല്‍ സാഹിത്യോത്സവങ്ങളിലോ കവിയരങ്ങുകളിലോ പ്രഭാഷണ പരിപാടികളിലോ പങ്കെടുക്കുകയില്ല എന്നു ഞാന്‍ തീരുമാനിച്ച വിവരം സസന്തോഷം അറിയിക്കട്ടെ. എന്റെ രചനകള്‍ പ്രസിദ്ധീകരിക്കപ്പെടരുത് എന്നാഗ്രഹിക്കുന്നവര്‍ അക്കാര്യം പത്രാധിപന്മാരോടും പ്രസാധകരോടും ആവശ്യപ്പെടാനപേക്ഷ.
സിനിമ സീരിയല്‍ രംഗങ്ങളില്‍നിന്ന് എന്നെ ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നവര്‍ അക്കാര്യം നിര്‍മ്മാതാക്കളോടും സംവിധായകരോടും ആവശ്യപ്പെടാനപേക്ഷ. കാശുകിട്ടുന്ന കാര്യമായതുകൊണ്ട് ഞാന്‍ സ്വയം ഒഴിവാകയില്ല. (പണത്തോട് എനിക്കുള്ള ആര്‍ത്തി എല്ലാവര്‍ക്കും അറിയാവുന്നതാണല്ലൊ.) ഇപ്പോള്‍ എനിക്ക് വയസ്സ് അറുപത്തിമൂന്നു കഴിഞ്ഞു. എഴുപതു കഴിഞ്ഞിട്ടും ചത്തില്ലെങ്കില്‍ ഞാന്‍ ആത്മഹത്യചെയ്ത് സ്വയം ഒഴിവായിത്തന്നുകൊള്ളാം.
പരമാവധി വിനയത്തോടെ,
ബാലചന്ദ്രന്‍ ചുള്ളിക്കാട്