അര്‍ച്ചനയ്ക്ക് എതിരെ നിയമനടപടിക്കില്ല: മലക്കം മറിഞ്ഞ് ബി ഉണ്ണികൃഷ്ണന്‍

അപർണ| Last Updated: തിങ്കള്‍, 15 ഒക്‌ടോബര്‍ 2018 (10:55 IST)
ഡബ്ല്യുസിസിയുടെ പത്രസമ്മേളനത്തിൽ ‘പുള്ളിക്കാരന്‍ സ്റ്റാറാ’ എന്ന ചിത്രത്തിന്‍റെ ലൊക്കേഷനില്‍ വച്ച് തനിക്കുണ്ടായ മോശം അനുഭവം നടി അര്‍ച്ചന പദ്മിനി തുറന്ന് പറഞ്ഞതോടെ വിഷയത്തിൽ അർച്ചനയ്ക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് ബി ഉണ്ണികൃഷ്ണൻ ആരോപിച്ചിരുന്നു.

എന്നാൽ, അര്‍ച്ചന പദ്മിനിക്കെതിരെ നിയമനടപടിക്കില്ലെന്ന് ഇപ്പോൾ ഫെഫ്ക പ്രസിഡന്റ് ബി ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കുന്നു. അര്‍ച്ചനയോട് മോശമായി പെരുമാറിയ ഷെറിന്‍ സ്റ്റാന്‍ലി ഇപ്പോഴും മേഖലയില്‍ ജോലി ചെയ്യുന്നുണ്ടെന്ന കാര്യം വ്യക്തമായ സാഹചര്യത്തിലാണ് ഇത്.

മോശമായി പെരുമാറിയെ ഷെറിൻ സ്റ്റാൻലിക്കെതിരെ ഫെഫ്ക നടപടി സ്വീകരിച്ചിരുന്നുവെന്നും ഇതറിയാവുന്ന അർച്ചന ഇപ്പോൾ വ്യക്തിപരമായി അധിക്ഷേപിക്കുകയാണ് ചെയ്തെന്നും കാണിച്ച് ഉണ്ണികൃഷ്ണൻ നിയമനടപടിക്കൊരുങ്ങിയിരുന്നു. ഈ തീരുമാനമാണ് ഇപ്പോൾ പിൻ‌വലിച്ചിരിക്കുന്നത്.

ഷെറിന്‍ വില്‍സണെതിരെ ഫെഫ്ക നടപടി സ്വീകരിച്ചില്ലെന്ന വാദം തെറ്റാണ്. ഷെറിന്‍ സ്റ്റാന്‍ലിക്കെതിരെ ഫെഫ്ക നടപടിയെടുത്തതാണ്. പിന്നീടെന്ത് സംഭവിച്ചുവെന്ന് വ്യക്തമല്ല. ഷെറിന്‍ സ്റ്റാന്‍ലിനെ തിരികെ ജോലിക്കെടുത്ത കാര്യത്തില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയോട് വിശദീകരണം ചോദിക്കുമെന്നും അര്‍ച്ചനയ്ക്ക് എതിരെ നിയമനടപടിക്കില്ലെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :