“എന്റെ വോട്ട് ബിജെപിക്ക്, അച്ഛന്റെ വോട്ട് കോണ്‍ഗ്രസിന്, ഇവിടെ മുസ്ലിംങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും മാത്രം ജീവിച്ചാല്‍ പോരാ“; വിവാദ ഫേസ്‌ബുക്ക് പോസ്‌റ്റുമായി രാജ്മോഹന്‍ ഉണ്ണിത്താന്റെ മകന്‍

“എന്റെ വോട്ട് ബിജെപിക്ക്, അച്ഛന്റെ വോട്ട് കോണ്‍ഗ്രസിന്, ഇവിടെ മുസ്ലിംങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും മാത്രം ജീവിച്ചാല്‍ പോരാ“; വിവാദ ഫേസ്‌ബുക്ക് പോസ്‌റ്റുമായി രാജ്മോഹന്‍ ഉണ്ണിത്താന്റെ മകന്‍

   amal unnithan , rajmohan unnithan , Bjp , Congress , Rahul ghandhi , ബിജെപി , കോണ്‍ഗ്രസ് , രാജ്‌മോഹന്‍ ഉണ്ണിത്താന്‍ , അമല്‍ , ഫേസ്‌ബുക്ക്
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 16 മെയ് 2018 (12:14 IST)
താന്‍ ബിജെപിയില്‍ ചേര്‍ന്നുവെന്ന് പരസ്യമായി പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ മകന്‍ അമല്‍ ഉണ്ണിത്താന്‍. ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെയാണ് അമല്‍ ഉണ്ണിത്താന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

“എന്റെ വോട്ട് ബിജെപിക്ക്, അച്ഛന്റെ വോട്ട് കോണ്‍ഗ്രസിന് ” എന്ന പോസ്റ്റിനൊപ്പം ബിജെപിയുടെ കൊടിയും
ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്‌താണ് അമല്‍ തന്റെ രാഷ്ട്രീയ പ്രവേശനം വെളിപ്പെടുത്തിയത്.

കര്‍ണാടകത്തിലെ കോണ്‍ഗ്രസിന്റെ പരാജയത്തെയും രാഹുല്‍ ഗാന്ധിയേയും പരിഹസിച്ച അമല്‍ പ്രതികരണം നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ രൂക്ഷഭാഷയില്‍ പരിഹസിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്‌തു. രാഹുല്‍ ഗാന്ധിയുടെ ചിത്രവും പോസ്‌റ്റ് ചെയ്‌തിരുന്നു.

ബിജെപി ആശയങ്ങള്‍ പിന്തുടരുന്ന രീതിയിലാണ് അമലിന്റെ പ്രതികരണങ്ങള്‍ പുറത്തുവന്നത്. ഇവിടെ മുസ്ലിംങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും മാത്രം ജീവിച്ചാല്‍ പോരാ ഞങ്ങള്‍ക്കും ഇവിടെ ജീവിക്കണമെന്നും കോണ്‍ഗ്രസ് ഉണ്ണിത്താനോട് കാട്ടിയിട്ടുള്ളത് നെറികേടാണെന്നും വ്യക്തമാക്കി.
അഴിമതി പാര്‍ട്ടിയായ കോണ്‍ഗ്രസ് താന്റെ അച്ഛന് പുല്ലുവിലയാണ് നല്‍കിയതെന്നും അമല്‍ പോസ്‌റ്റുകള്‍ക്ക് പ്രതികരണമായി പറഞ്ഞു.

അമല്‍ തന്റെ രാഷ്‌ട്രീയ നിലപാട് വ്യക്തമാക്കിയതോടെ കോണ്‍ഗ്രസ് നേതൃത്വം പ്രതിരോധത്തിലുമായി. പിന്നാലെ അമല്‍ ഫേസ്‌ബുക്ക് പോസ്‌റ്റ് പിന്‍‌വലിക്കുകയും ചെയ്‌തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :