അപര്‍ണ|
Last Modified ശനി, 24 മാര്‍ച്ച് 2018 (11:30 IST)
മമ്മൂട്ടിയെന്ന അതുല്യപ്രതിഭയെ ഇഷ്ടപ്പെടാത്തവര്‍ ഉണ്ടാകില്ല. ജാഡയാണെന്നും അഹങ്കാരിയാണെന്നും ഒക്കെയുള്ള കുപ്രചരണങ്ങള്‍ അദ്ദേഹത്തെ കുറിച്ച് പറഞ്ഞിട്ടുള്ളവര്‍ തന്നെ അത് പിന്നീട് മാറ്റി പറഞ്ഞ ചരിത്രവുമുണ്ട്. മലയാള സിനിമയിലെ രണ്ട് അഭിനയ പാഠപുസ്തകം തന്നെയാണ് മമ്മൂട്ടിയും മോഹന്‍ലാലും.
മമ്മൂട്ടി ഒരു സര്‍വകലാശാല പോലെയാണ്. വളരെ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ കഴിയും. ലോകത്തെവിടെ പോയാലും അദ്ദേഹം പറയുന്ന കാര്യങ്ങള്‍ നമുക്ക് ഉപകാരപ്പെടും. പറയുന്നത് മറ്റാരുമല്ല, മമ്മൂട്ടിയുടെ പരോളിന്റെ തിരക്കഥാകൃത്ത് അജിത്ത് പൂജപ്പുരയാണ്.
‘ഇത്രയും ഡെഡിക്കേറ്റഡായ ആരാധകരുള്ള താരം മമ്മൂക്ക മാത്രമാണ്. മമ്മൂക്ക എത്ര അപ്ഡേറ്റ് ആയിരിക്കുന്നുവോ അതുപോലെ തന്നെയാണ് ഇക്കയുടെ ഫാന്‍സും‘ എന്ന് അജിത്ത് ഫിലിമി ബീറ്റ്സിനു നല്കിയ അഭിമുഖത്തില്‍ പറയുന്നു.
സിനിമ കാണാന്‍ വരുന്ന ഓരോരുത്തര്‍ക്കും സിനിമ കണ്ട് തിരിച്ചിറങ്ങുമ്പോള്‍ സഖാവ് അലക്സ് ഒരു വിങ്ങലായി തീരും. അലക്സ് മാത്രമല്ല സിനിമയിലെ ഓരോ കഥാപാത്രങ്ങളും മറ്റൊരു നൊമ്പരമായി പ്രേക്ഷകരുടെ ഹൃദയത്തിലെത്തുമെന്ന കാര്യം നൂറ് ശതമാനം ഉറപ്പുള്ള കാര്യമാണ്. ധൈര്യമായി തിയറ്ററുകളിലെത്തി കാണാന്‍ കഴിയുന്ന സമ്പൂര്‍ണ കുടുംബ ചിത്രമാണ് പരോള്‍ എന്നും അജിത് പറയുന്നു.