സല്‍മാന്‍ ഖാന്‍ തടവറയില്‍, സന്തോഷം മാത്രമേ ഉള്ളുവെന്ന് ബോളിവുഡ് നടി!

ആരാധകര്‍ നെഞ്ചു തകര്‍ന്നിരിക്കുമ്പോള്‍ ബോളിവുഡ് സുന്ദരി സന്തോഷത്തില്‍

അപര്‍ണ| Last Modified ശനി, 7 ഏപ്രില്‍ 2018 (12:50 IST)
കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ശിക്ഷിക്കപ്പെട്ട ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന്‍ അനുഭവിക്കുന്നത് ചെയ്ത് കൂട്ടിയ പാപങ്ങളുടെ കര്‍മഫലമാണെന്ന് നടി സോഫിയ ഹയാത്. ബോളിവുഡിലെ സൂപ്പര്‍താരത്തിന് ശിക്ഷ ലഭിച്ചതില്‍ താന്‍ വളരെ അധികം സന്തോഷവതിയാണെന്ന് നടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു.

കേസുമായി ബന്ധപ്പെട്ട് സല്‍മാന്‍ ഖാന് അഞ്ച് വര്‍ഷമാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. ബോളിവുഡിന്റെ സ്വന്തം മസില്‍മാന് ജയില്‍ശിക്ഷ ലഭിച്ചതറിഞ്ഞ് ബോളിവുഡ് ഒന്നാകെ ഞട്ടലില്‍ കഴിയവേയാണ് സോഫിയയുടെ പ്രതികരണം പുറത്തുവരുന്നത്.

‘മിക്ക ആളുകള്‍ക്കും സല്‍മാനെതിരെ സംസാരിക്കാന്‍ പേടിയാണ്. കാരണം അയാളാണ് ബോളിവുഡ് നയിക്കുന്നതെന്ന ധാരണയാണ് ഇതിനു പിന്നില്‍. എനിക്ക് തുറന്നുപറയാന്‍ ആരെയും പേടിക്കേണ്ട ആവശ്യമില്ല. എന്താണോ അയാള്‍ ചെയ്തത് അതിന്റെ ഫലമായാണ് ജയിലില്‍ പോയതെന്നും താരം പോസ്റ്റില്‍ കുറിച്ചു.

ഇന്ത്യന്‍ വംശജയായ സോഫിയ ഹയാത് ബ്രിട്ടണിലാണ് ജനിച്ചതും വളര്‍ന്നതും. ബിഗ് ബോസിലൂടെ ഇന്ത്യയില്‍ ശ്രദ്ധനേടിയ ഇവര്‍ ടെലിവിഷന്‍ അവതാരകയായി പ്രവര്‍ത്തിക്കുകയും സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്യുകയും ചെയ്തു.

സല്‍മാന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി അഞ്ച് വര്‍ഷം തടവും ആയിരം രൂപ പിഴയുമാണ് അദ്ദേഹത്തിന് വിധിച്ചത്. താരത്തിനൊപ്പം കുറ്റകൃത്യം നടക്കുന്ന സമയത്ത് വാഹനത്തിലുണ്ടായിരുന്ന സെയ്ഫ് അലി ഖാന്‍, തബു, സോണാലി ബിന്ദ്ര, നീലം കോത്താരി എന്നിവരെ കോടതി വെറുതെവിട്ടിരുന്നു.

വന്യജീവി സംരക്ഷ നിയമത്തിലെ സെക്ഷന്‍ 51 പ്രകാരം, അനധികൃതമായി സംരക്ഷിത വനമേഖലയില്‍ കടന്നു, വംശനാശ ഭീഷണി നേരിടുന്ന മൃഗത്തെ വേട്ടയാടി കൊന്നു, ലൈസന്‍സ് ഇല്ലാതെ ആയുധം കൈവശം വച്ചു എന്നീ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകള്‍ പ്രകാരമാണ് സല്‍‌മാനെതിരെ കുറ്റം.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :