മദ്യപിക്കുന്നവരേ, മദ്യപാനം പഠിക്കുന്നവരേ!

വെബ്‌ദുനിയ, ഹെല്‍ത്ത് ഡെസ്ക്ക്

ജോണ്‍‌സണ്‍
WDWD
മദ്യത്തിന്റെ സ്വന്തം നാടാണ് കേരളം. മദ്യപ്പറുദീസയായ കേരളത്തില്‍ പരന്നുകിടക്കയല്ലേ കള്ളുഷാപ്പുകളും ബിവറേജസ് കടകളും ബാറുകളും? പത്ത് മണിയായാല്‍ ബിവറേജസിന് മുമ്പില്‍ എങ്ങുനിന്നില്ലാതെ, ക്യൂ രൂപം കൊള്ളുകയായി. ബാറുകളില്‍ ‘പാമ്പുകള്‍’ ഇഴയുകയായി. നാടന്‍ ലഹരിയും ‘വരവ്’ കിക്കും നുരഞ്ഞുപൊന്തുന്ന കള്ളുകുപ്പികള്‍ക്ക് മുമ്പില്‍ ചര്‍ച്ചായോഗങ്ങള്‍ ആരംഭിക്കുകയായി. അതായത്, കണക്കുകള്‍ പറയുന്നതുപോലെ, മലയാളികള്‍ ഒരുവര്‍ഷം കുടിച്ചുതീര്‍ക്കുന്നത് പതിനായിരം കോടിയുടെ മദ്യമാണ്. എന്നാല്‍ അരി വാങ്ങാന്‍ ഒരൊറ്റവര്‍ഷം മലയാളി ചെലവിടുന്നതാവട്ടെ, മൂവായിരത്തിയഞ്ഞൂറ് കോടിയും!

ഇരുപത് വയസെങ്കിലും കഴിഞ്ഞവരാണ് പണ്ടൊക്കെ മദ്യം ഉപയോഗിച്ച് തുടങ്ങിയിരുന്നത്. എന്നാല്‍ ഇപ്പോഴാവട്ടെ, 13-14
  മലയാളികള്‍ ഒരുവര്‍ഷം കുടിച്ചുതീര്‍ക്കുന്നത് പതിനായിരം കോടിയുടെ മദ്യമാണ്. എന്നാല്‍ അരി വാങ്ങാന്‍ ഒരൊറ്റവര്‍ഷം മലയാളി ചെലവിടുന്നതാവട്ടെ, മൂവായിരത്തിയഞ്ഞൂറ് കോടിയും! മദ്യത്തിന്റെ സ്വന്തം നാടാണ് കേരളം എന്ന് മനസിലായല്ലോ!      
വയസില്‍ മലയാളികള്‍ മദ്യലഹരിക്ക് അടിമകളാവുന്ന കാഴ്ചയാണ്. മദ്യലഹരിക്ക് അടിമയാവുകയെന്നത് ഒരു രോഗമാണെന്ന് മിക്കവരും തിരിച്ചറിയുന്നില്ല. അതുകൊണ്ടുതന്നെ, എയിഡ്‌സ് രോഗികള്‍ക്ക് കിട്ടുന്ന പരിഗണന പോലും മദ്യപാനികള്‍ക്ക് ലഭിക്കുന്നില്ല. മദ്യപാനമെന്ന ഭീതിദമായ അവസ്ഥയെ പറ്റി സര്‍ക്കാരിന് പണ്ടേ ആശങ്കയില്ല. അതുകൊണ്ടുതന്നെയാണല്ലോ, കള്ളുഷാപ്പുകളില്‍ ‘വരവ്’ കള്ളിന് വീര്യം കൂടുന്നത്.


എങ്ങനെയാണ് മദ്യത്തിന് അടിമയാവുന്നത്? മദ്യത്തിന് അടിമയായെന്ന് എങ്ങനെ മനസിലാക്കാം? മദ്യപാനത്തിന്റെ പരിണതഫലങ്ങള്‍ എന്തൊക്കെയാണ്? മദ്യത്തിന്റെ നീരാളിപ്പിടുത്തത്തില്‍ നിന്ന് കരകയറാനുള്ള മാര്‍ഗങ്ങള്‍ എന്തൊക്കെ? ഇങ്ങനെ ഒരുപാട് ചോദ്യങ്ങളുമായാണ് ഞങ്ങള്‍ ‘പുനര്‍ജനി’യിലെ (www.punarjani.org) ‘ജോണ്‍സണ്‍’ മാഷെ കാണുന്നത്. അഞ്ച് വര്‍ഷക്കാലമായി, ആളുകളെ ശാസ്ത്രീയമായി ലഹരി വിമുക്തരാക്കാന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനമാണ്, തൃശ്ശൂരിലെ പൂമലയില്‍ പ്രവര്‍ത്തിക്കുന്ന പുനര്‍ജനി. പുനര്‍ജനിയുടെ മാനേജിംഗ് ട്രസ്റ്റിയും തൃശ്ശൂര്‍ കേരളവര്‍മ കൊളേജിലെ അധ്യാപകനുമായ ഡോക്‌ടര്‍ ജോണ്‍‌സണ്‍ സംസാരിക്കുന്നു -

WEBDUNIA|
അടുത്ത താളില്‍ വായിക്കുക, “അങ്ങിനെയാണ് ഒരാള്‍ മദ്യത്തിന് അടിമയാവുന്നത്?”


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :