അറിഞ്ഞോളൂ... അല്‍‌ഷിമേഴ്സിനെ തടയാന് മഞ്ഞളിന് കഴിയും !

health, Turmeric Sticks, health tips, ആരോഗ്യം, ആരോഗ്യ വാര്‍ത്ത, മറവി, രോഗം, മഞ്ഞള്‍, ഔഷധം
സജിത്ത്| Last Modified വ്യാഴം, 14 ഡിസം‌ബര്‍ 2017 (11:56 IST)
മഞ്ഞളിന് ധാ‍രാളം ഗുണഫലങ്ങളുണ്ടെന്ന് പൊതുവെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍, മഞ്ഞളിന് മസ്തിഷ്കത്തെ ബാധിക്കുന്ന അല്‍‌ഷിമേഴ്സ് രോഗത്തെ പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്ന നിഗമനത്തില്‍ കൂടുതല്‍ ഗവേഷണം നടത്തുകയാ‍ണ് സൌത്താമ്‌ടണ്‍ സര്‍വകലാശാലയിലെ ഗവേഷകര്‍.

മഞ്ഞളില്‍ കാണപ്പെടുന്ന കര്‍കുമിന്‍ എന്ന വസ്തു ആണ് അല്‍‌ഷിമേഴ്സിനെ പ്രതിരോധിക്കാന്‍ പ്രയോജനപ്പെടുക എന്നാണ് കരുതുന്നത്. മഞ്ഞള്‍ ഉപയോഗിക്കുന്ന കറികള്‍ക്ക് മഞ്ഞ നിറം നല്‍കുന്നത് കര്‍കുമിനാണ്.

അല്‍‌ഷിമേഴ്സിന്‍റെ ഭാഗമായി മസ്തിഷ്കത്തില്‍ സംഭവിക്കുന്ന ചില പരിണാമങ്ങള്‍ക്ക് കര്‍കുമിന്‍ അടങ്ങിയ മരുന്നുകള്‍ ഫലം ചെയ്യുമോ എന്നാണ് ഗവേഷണം നടത്തുന്നത്. മഞ്ഞള്‍ പതിവായി ഉപയോഗിക്കുന്നവര്‍ക്ക് അല്‍‌ഷിമേഴ്സ് ബാധിക്കുന്നത് കുറവാണെന്നാണ് ഗവേഷകര്‍ പറയുന്നത്. എന്നാല്‍, ഇതിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല.

ആരോഗ്യമുള്ളവരില്‍ മസ്തിഷ്കത്തിലെ ഞരമ്പുകളിലെ കോശങ്ങളിലെ മാംസ്യങ്ങള്‍ പരസ്പരം ആശയങ്ങള്‍ കൈമാറുന്നുണ്ട്. അല്‍‌ഷിമേഴ്സ് രോഗികളില്‍ ഈ മാംസ്യങ്ങള്‍ അസാധാരണമാം വിധത്തില്‍ ഉണ്ടാകുന്നു. പക്ഷേ, ക്രമേണ ഞരമ്പുകളിലെ കോശങ്ങള്‍ നശിക്കുന്നതിലൂടെ ആശയങ്ങള്‍ കൈമാറാനുള്ള കഴിവ് നഷ്ടമാകുന്നുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :