കാര്യങ്ങള്‍ മറക്കാതിരിക്കണോ ? എങ്കില്‍ അറിഞ്ഞോളൂ... ജിമ്മില്‍ പോയാല്‍ മാത്രം മതി !

മറക്കാതിരിക്കാന്‍ ഓടിയാല്‍ മതി, അല്ലെങ്കില്‍ ജിമ്മില്‍ പോകൂ...

exercise, memory, health , health tips , വ്യായാമം , ഓര്‍മ്മ , ആരോഗ്യം , ആരോഗ്യവാര്‍ത്ത
സജിത്ത്| Last Modified ഞായര്‍, 26 നവം‌ബര്‍ 2017 (14:40 IST)
ഓര്‍മ്മ എന്നത് മനുഷ്യനെ സംബന്ധിച്ച് വലിയൊരു കാര്യമാണ്. ഓര്‍മ്മ ശക്തി കൂടുതല്‍ കാലം നിലനിര്‍ത്തുന്നതെങ്ങനെയെന്ന കാര്യത്തില്‍ ആരോഗ്യ ശാസ്ത്രം പല പരീക്ഷണങ്ങളും നടത്താറുണ്ട്. അതിന്റെ ഫലമായി ആവശ്യത്തിന് ഒമേഗ 3 സപ്ളിമെന്റുകളും തലച്ചോറിനു ട്രെയിനിങ്ങും നല്‍കിയാല്‍ ഓര്‍മശക്തി ദീര്‍ഘകാലം നിലനില്‍ക്കുമെന്ന് ചില പഠനങ്ങള്‍ പറയുന്നത്.

അതുപോലെ ഓടുക, നീന്തല്‍, സൈക്ളിങ് തുടങ്ങിയ എയ്റോബിക് വ്യായാമങ്ങളും ഓര്‍മശക്തി വര്‍ധിപ്പിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. ഇക്കാര്യം മറ്റ് പഠനങ്ങളും സ്ഥിരീകരിച്ചിട്ടുള്ളതാണ്. മാത്രമല്ല വെയ്റ്റ് ലിഫ്റ്റിങ്, പുഷ് അപ്, സിറ്റ് അപ് എന്നിങ്ങനെയുള്ള റെസിസ്റ്റന്‍സ് വ്യായാമങ്ങളും ഓര്‍മ്മശക്തിയെ നന്നായി തന്നെ സഹായിക്കുമെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു.

29 സ്ത്രീകളും 17 പുരുഷന്‍മാരും അടങ്ങിയ 46 പേരെ രണ്ടു ഗ്രൂപ്പുകളായി തിരിച്ച് നടത്തിയ പഠനത്തിലാണ് വിവരങ്ങള്‍ വെളിപ്പെട്ടത്. മുഴുവന്‍ ആള്‍ക്കാര്‍ക്കും കംപ്യൂട്ടര്‍ സ്ക്രീനില്‍ 90 ചിത്രങ്ങള്‍ കാട്ടിക്കൊടുത്തു. പോസിറ്റീവ്, നെഗറ്റീവ്, ന്യൂട്രല്‍ എന്നീ ഗ്രൂപ്പുകളായി വിഭജിച്ച് ഈ ചിത്രങ്ങള്‍ ഓര്‍ത്തെടുക്കാനും ഇവരോട് അവശ്യപ്പെട്ടു.

തുടര്‍ന്ന് ആക്ടീവ്, പാസീക് ഗ്രൂപ്പുകളായി തിരിച്ച ഇവര്‍ക്ക് കാലുകള്‍ കൊണ്ട് വ്യായാമം ചെയ്യാനുള്ള ഉപകരണങ്ങളും നല്‍കി. ആക്ടീവ് ഗ്രൂപ്പിനോട് കാലുകള്‍ നീട്ടാനും ഓരോ കാലും 50 പ്രാവശ്യം സങ്കോചിപ്പിക്കാനും നിര്‍ദേശിച്ചു. പാസീവ് ഗ്രൂപ്പിനോട് ചെയറിലിരുന്ന് കൊണ്ട് മെഷീനില്‍ അവരുടെ കാലുകള്‍ ചലിപ്പിക്കാനും ആവശ്യപ്പെട്ടു.

രണ്ടു ദിവസത്തിനു ശേഷം ആദ്യം കാണിച്ച 90 ചിത്രങ്ങള്‍ക്കൊപ്പം തന്നെ പുതിയ 90 ചിത്രങ്ങളും കൂടി കൂട്ടിയോജിപ്പിച്ച് കാണിച്ചു കൊടുത്തു. ആക്ടീവ് ഗ്രൂപ്പ് 60 ശതമാനം ചിത്രങ്ങള്‍ ഓര്‍ത്തപ്പോള്‍ പാസീവ് ഗ്രൂപ്പിന് 50 ശതമാനം ചിത്രങ്ങളാണ് ഓര്‍ത്തെടുക്കാന്‍ സാധിച്ചത്. അതിനാല്‍ പറഞ്ഞു വരുന്നതെന്തെന്നാല്‍ ജിമ്മില്‍ പോയാല്‍ രണ്ടുണ്ട് കാര്യം എന്നാണ്. അതായത് മസിലുരുട്ടാം കൂട്ടത്തില്‍ ഓര്‍മ്മയും കൂട്ടാം. എത്ര മനോഹരമായ കണ്ടുപിടുത്തം അല്ലെ?ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :