അംഗനോത്സവമാണ് തിരുവാതിര. മഹേശ്വര പ്രീതിയ്ക്കു വേണ്ടി കന്യകമാരും സര്‍വ്വാംഗനമാരും പ്രാര്‍ത്ഥിക്കുന്ന ദിനം. സുമംഗലികള്‍ ഭര്‍ത്താവിന്‍റെ ദീര്‍ഘായുസിനും കന്യകമാര്‍ സത്ഭര്‍ത്യലാഭത്തിനും വേണ്ടി മഹേശ്വരനെ പൂജിക്കുന്ന ദിനം.
കാമദേവനെ ചുട്ടുകരിച്ച മൂന്നാംകണ്ണടച്ച്, കരുണാര്‍ദ്രമായ നോട്ടം കൊണ്ട് സര്‍വ്വാഭീഷ്ടസിദ്ധി വരുത്താന്‍ പാര്‍വ്വതീപതിയെ കൈതൊഴുന്ന ഈ ദിനം കാമദേവനെ ശിവന്‍ ചുട്ടുകരിച്ചതിന്‍റെ സ്മരണാര്‍ത്ഥം ആചരിക്കുന്നതാണെന്ന് ഒരു കഥ.
ഗോപസ്ത്രീകളുടെ അഹങ്കാരം ശമിപ്പിക്കുന്നതിന് മറഞ്ഞ കൃഷ്ണനെ തിരിച്ചുകിട്ടാന്‍ ഗോപസ്ത്രീകള്‍ പാര്‍വ്വതീ പൂജ നടത്തിയ ദിനമാണെന്നു വേറൊരു കഥ. എന്തായാലും വ്രതാനുഷ്ടാനങ്ങളോടെ ആഘോഷിക്കാവുന്ന തിരുവാതിര. "ധനു'വിന്‍റെ കാത്തിരിപ്പാണ്.