കേരളത്തിലെ നാലമ്പലങ്ങള്‍

WEBDUNIA|

നാലമ്പലങ്ങള്‍ എന്ന് പറയുന്നത് വെറും നാല് അമ്പലങ്ങളല്ല. ശ്രീരാമന്‍, ഭരതന്‍, ലക്ഷ്മണന്‍, ശത്രുഘ്നന്‍ എന്നിവരുടെ ക്ഷേത്രങ്ങളാണവ. രാമായണ മാസമായ കര്‍ക്കിടകത്തില്‍ നാലമ്പല ദര്‍ശനത്തിന് പ്രാധാന്യമേറെയാണ്.

ഇവ നാലും ഒരു ദിവസം തൊഴുന്നത് ശ്രേയസ്കരമാണെന്നാണ് വിശ്വാസം. നാലിടത്തും നട തുറന്ന് ഇരിയ്ക്കണം. എന്നാല്‍ ഇത് മിക്കപ്പോഴും സാധ്യമാകാറില്ല. ദുരം കൊണ്ടും എത്താനുള്ള പ്രയാസം കൊണ്ടും പൂജാസമയത്തിലെ വ്യത്യാസം കൊണ്ടും. തൃശൂരിലാണ് പ്രസിദ്ധമായ നാലമ്പലങ്ങളുള്ളത്.

1. തൃപ്രയാര്‍ ശ്രീരാമക്ഷേത്രം
2. ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്രം (ഭരതന്‍)
3. മൂഴിക്കുളം ലക്ഷ്മണ ക്ഷേത്രം
4. പായമ്മല്‍ ശത്രുഘ്നക്ഷേത്രം

ഒട്ടേറെ ഭക്തജനങ്ങള്‍ നാലമ്പല ദര്‍ശനത്തിന് എത്താറുണ്ട്. നാലമ്പലത്തെ ലക്ഷ്യമാക്കി തീര്‍ത്ഥാടന ടൂറിസവും കൊടുക്കുന്നുണ്ട്.

എന്നാല്‍ കേരളത്തില്‍ പലയിടത്തും ഇത്തരം നാലമ്പലങ്ങളുണ്ട്. കോട്ടയം മലപ്പുറം എറണാകുളം ജില്ലകളിലുംനാലമ്പലങ്ങളുണ്ട്. ചിന്തിച്ചു നോക്കിയാല്‍ മറ്റു ജില്ലകളിലും കണ്ടേക്കാം.

കോട്ടയം രാമപുരം

കോട്ടയത്തെ നാലമ്പലങ്ങള്‍ രാമപുരത്താണ്. കൂത്താട്ടുകുളം - പാലാ റൂട്ടില്‍ മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലാണ് ഇവയുള്ളത്.

1. രാമപുരം ശ്രീരാമസ്വാമി ക്ഷേത്രം
2. അമനകം ശ്രീഭരതസ്വാമി ക്ഷേത്രം
3. കൂടപ്പുലം ശ്രീലക്ഷ്മണസ്വാമി ക്ഷേത്രം
4. മേതിരി ശ്രീ ശത്രുᅯസ്വാമി ക്ഷേത്രം

ഏറണാകുളം രാമമംഗലം

എറണാകുളം ജില്ലയിലും നാലമ്പലങ്ങളുണ്ട്പിറവം - മൂവാറ്റുപുഴ റോഡില്‍ പാമ്പാക്കുട നിന്നും അഞ്ച് കിലോമീറ്റര്‍ അകലെയുള്ള രാമമംഗലത്താണ് നാലു ക്ഷേത്രങ്ങളും സ്ഥിതിചെയ്യുന്നത് - ഏതാണ്ട് മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍.

1.മാമലശേരി ശ്രീരാമക്ഷേത്രം
2.മേന്മുറി ഭരത ക്ഷേത്രം
3.മുളക്കുളം ലക്ഷ്മണ ക്ഷേത്രം
4.കീഴ്മുറി ശത്രുഘ്ന ക്ഷേത്രം

മലപ്പുറം പുഴക്കാട്ടിരി

മലപ്പുറം ജില്ലയിലെ നാലമ്പലങ്ങള്‍ ദൂരെദൂരെയല്ല. അവയെല്ലാം ഒരേ പഞ്ചായത്തിലാണ്. പുഴക്കാട്ടിരി പഞ്ചായത്തില്‍. അതും രണ്ട് കിലോമീറ്റര്‍ ചൂറ്റളവില്‍. മലപ്പുറം - പെരിന്തല്‍മണ്ണ യാത്രാ വഴിയിലാണ് നാല് ക്ഷേത്രങ്ങളും. ഇതില്‍ ഭരത ക്ഷേത്രം മാത്രം അല്പം ജീര്‍ണിച്ച അവസ്ഥയിലാണ്.

1.രാമപുരം ശ്രീരാമക്ഷേത്രം
2.വറ്റല്ലൂര്‍ ചൊവ്വാണയില്‍ ഭരതക്ഷേത്രം
3. പുഴക്കാട്ടിരി പനങ്ങാംഗര ലക്ഷ്മണ ക്ഷേത്രം
4.നാറാണത്ത് തെക്കേടത്ത് മനയില്‍ ശത്രുഘ്ന ക്ഷേത്രം.

എന്നിവയാണ് ഇവിടത്തെ നാലമ്പലങ്ങള്‍.

ഈ ക്ഷേത്രത്തിന്‍റെ വകയായിരുന്ന ഭൂസ്വത്തുക്കള്‍ മിക്കതും ഇന്ന് മുസ്ളീങ്ങളുടെ പക്കലാണ്. ക്ഷേത്രം ജീര്‍ണോദ്ദാരണം നടത്താന്‍ സഹായിക്കാമെന്ന് അവര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഇന്ന് നാലമ്പലയാത്ര വിനോദസഞ്ചാര കലണ്ടറിന്‍റെ ഭാഗമാണ്. ടൂര്‍ സംഘടിപ്പിക്കുന്ന കമ്പനികള്‍ പലതും നാലമ്പല തീര്‍ത്ഥാടനം പ്രധാന ആകര്‍ഷണമായി ഉയര്‍ത്തിക്കാട്ടാറുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

എമ്പുരാന്‍ എഫക്ടോ? ഫെമ നിയമം ലംഘിച്ച് 1000 കോടിയുടെ ...

എമ്പുരാന്‍ എഫക്ടോ? ഫെമ നിയമം ലംഘിച്ച് 1000 കോടിയുടെ തിരിമറി,  ഗോകുലം ഗോപാലന്റെ വീടടക്കം അഞ്ചിടങ്ങളില്‍ ഇ ഡി റെയ്ഡ്
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം അന്വേഷണത്തിന് സാധ്യതയുണ്ടോ എന്ന് ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു ...

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ ...

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ വീണ്ടും ക്ലാസും പരീക്ഷയും
എസ്എസ്എല്‍സി പരീക്ഷയുടെ നിലവാരം വര്‍ധിപ്പിക്കാനും വിദ്യഭ്യാസത്തിന്റെ ഗുണനിലവാരം ...

ഞങ്ങളുടെ ഭായ് യുടെ കരിയര്‍ നശിപ്പിച്ചത് പോരെ, സിക്കന്ദര്‍ ...

ഞങ്ങളുടെ ഭായ് യുടെ കരിയര്‍ നശിപ്പിച്ചത് പോരെ, സിക്കന്ദര്‍ തകര്‍ന്നടിഞ്ഞതിന് നിര്‍മാതാവിന്റെ ഭാര്യക്കെതിരെ സൈബര്‍ ആക്രമണം!
നിങ്ങള്‍ക്ക് നാണമില്ലെ, സല്‍മാന്‍ ഖാന്റെ കരിയര്‍ തകര്‍ക്കുന്നത് നിര്‍ത്താരായില്ലെ ...

ഏത് ചാനലിൽ നിന്നാണ്?, കൈരളിയാണോ... ബെസ്റ്റ്, പറയാൻ ...

ഏത് ചാനലിൽ നിന്നാണ്?, കൈരളിയാണോ... ബെസ്റ്റ്, പറയാൻ സൗകര്യമില്ല, മാധ്യമങ്ങൾക്ക് മുന്നിൽ ക്ഷുഭിതനായി സുരേഷ് ഗോപി
ജബല്പൂരില്‍ സംഭവിച്ചെങ്കില്‍ അതിന് നിയമപരമായ നടപടിയെടുക്കും. അതങ്ങ് ബ്രിട്ടാസിന്റെ ...

ESR (എറിത്രോസൈറ്റ് സെഡിമെന്റേഷൻ റേറ്റ്) എന്നാൽ എന്താണ്, ...

ESR (എറിത്രോസൈറ്റ് സെഡിമെന്റേഷൻ റേറ്റ്) എന്നാൽ എന്താണ്, കൂടുന്നെങ്കിൽ എന്തെല്ലാം പ്രശ്നങ്ങളുണ്ടാകും
സാധാരണഗതിയില്‍ ഒരു ആരോഗ്യമുള്ള വ്യക്തിയുടെ ESR 20 mm/hr-ല്‍ താഴെയായിരിക്കും.

ഈ പഴങ്ങൾ കഴിച്ചയുടൻ വെള്ളം കുടിക്കല്ലേ...

ഈ പഴങ്ങൾ കഴിച്ചയുടൻ വെള്ളം കുടിക്കല്ലേ...
ദഹനത്തെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുള്ളതിനാൽ ഇത് പാടില്ല

ഈ സമയത്ത് ഭക്ഷണം കഴിച്ചാല്‍ ഭാരം കുറയ്ക്കാം!

ഈ സമയത്ത് ഭക്ഷണം കഴിച്ചാല്‍ ഭാരം കുറയ്ക്കാം!
ശരീര ഭാരം കുറയുന്നതും ഭക്ഷണം കഴിക്കുന്ന സമയവും തമ്മില്‍ ബന്ധമുണ്ട്. ദിവസവും ...

മുട്ട കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യം ...

മുട്ട കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യം വര്‍ധിപ്പിക്കുമെന്ന് പുതിയ പഠനം
മുട്ട കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യം വര്‍ധിപ്പിക്കുമെന്ന് പുതിയ പഠനം. ബൂസ്റ്റണ്‍ ...

കൈ-കാല്‍ വിരലുകളില്‍ വേദനയാണോ, കൊളസ്‌ട്രോള്‍ കൂടുതലാകാം!

കൈ-കാല്‍ വിരലുകളില്‍ വേദനയാണോ, കൊളസ്‌ട്രോള്‍ കൂടുതലാകാം!
കൈവിരലുകളും കാല്‍ വിരലുകളും നോക്കി ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഉണ്ടോയെന്നറിയാം. ...