കഴിഞ്ഞ മൂന്നു വര്‍ഷമായിട്ട് 39 ശതമാനം വാര്‍ഷിക വളര്‍ച്ചയായിരുന്നു ബി പി ഒ കണ്ടെത്തിയത്. നാസ്കോമിന്‍റെ സര്‍വേ അനുസരിച്ച് 2007 ല്‍ ബി പി ഓ യിലെ കയറ്റുമതി 33 ശതമാനം ഉയരുകയും 8.4 ബില്യണ്‍ ഡോളറാകുകയും ബി പി ഓ അസോസിയേഷന്‍ വ്യത്യസ്തമായ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ നയിക്കുന്ന മന്ത്രാലയമോ അല്ലെങ്കില്‍ സേവനങ്ങളെ പ്രത്യേക ടെലികോം, ബി പി ഒ, ഐ ടി എന്നിങ്ങനെ തിരിച്ചുള്ള പ്രവര്‍ത്തനങ്ങളും പ്രതീക്ഷിക്കുന്നു.
സോഫ്റ്റ്വേര്‍ കയറ്റുമതിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന കമ്പനികള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നികുതികള്‍ രൂപയുടെ മൂല്യം ഉയരുന്ന സാഹചര്യത്തില്‍ കനത്ത നഷ്ടം ഉണ്ടാക്കുന്നതിനാല്‍ ഈ നികുതികള്‍ ഇളവ് ചെയ്ത് നഷ്ടം ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. പെട്ടെന്നു വളര്‍ന്ന് കൊണ്ടിരിക്കുന്ന ആഭ്യന്തര ബി പി ഒ കള്‍ ടയര്‍ -3, ടയര്‍-4 നഗരങ്ങളില്‍ വന്‍ തോതില്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ നികതിയിളവുകളില്‍ നല്‍കണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.
ഇതിനു പുറമേ ബി പി ഐ കള്‍ക്ക് നല്‍കിയിരിക്കുന്ന സേവന നികുതികള്‍ പൂര്‍ണ്ണമായും എടുത്തു കളയണമെന്നും അവര്‍ വ്യക്തമാക്കുന്നു. സേവന നികുതികളും വാടകകളും മൂലധനത്തെ തടയുന്ന ഒന്നാണിത്. സേവന നികുതി തിരിച്ചടവിനു കാലാവധി അധികമായിരിക്കുമ്പോള്‍ മൂലധനം വന്‍ തോതില്‍ തടയാന്‍ ഇടയാകും.