സാങ്കേതികവിദ്യ പുസ്തക വായനയെ തടയുന്നെന്ന മുറവിളി ജപ്പാന്‍ പ്രസാധകരുടെ ചങ്കിലാണ് കൊണ്ടിരിക്കുന്നത്. വായനയെ മരിക്കാന്‍ അനുവദിക്കാതെ ഐടിയോട് ബന്ധപ്പെടുത്തി ഉപഭോക്തക്കളിലേക്ക് എത്തിക്കുകയാണ് ജപ്പാന്‍ പ്രസാധകര്‍. അങ്ങനെയാണ് ഹാന്‍ഡ്സെറ്റ് നോവലുകളുടെ പിറവി.
പുസതക വായനക്കാരായ ജപ്പാന്‍കാരിലേക്ക് ഹാന്‍ഡ് സെറ്റുകള്‍ വഴി ജനപ്രിയ നോവലുകള്‍ നല്‍കുന്ന പുതിയ രീതിയാണിത്. പുസ്തക പ്രസാധകരുടെ വെബ്സൈറ്റുകള്‍ക്ക് പുറമേയാണിത്. മൊബൈല്‍ ഹാന്‍ഡ് സെറ്റുകളില്‍ ജനപ്രിയ നോവലുകള്‍ എത്തിയതോടെ വായനയുടെ പുതിയ സൌകര്യം യുവനിര ആവേശപൂര്‍വ്വം സ്വീകരിച്ചിരിക്കുകയാണ്.
ഹാന്‍ഡ്സെറ്റ് നിര്‍മ്മാതാക്കളുടെ പുതിയ സംവിധാനം ആവേശപൂര്‍വ്വമാണ് ജാപ്പനീസ് ജനത സ്വീകരിച്ചിരിക്കുന്നത്‍. മൊബൈല്‍ ഫോണ്‍ വായനയ്‌ക്കായി ദിവസവും മൂന്നു മണിക്കൂറുകള്‍ വരെയാണ് ഒരോരുത്തരും ചെലവാക്കുന്നത്. പലരും ഇതിലൂടെ മാതാപിതാക്കള്‍ക്ക് നല്‍കുന്ന ബില്ലുകള്‍ 40,000 യെന്‍ (ഏകദേശം14863 രൂപ) വരെയാണത്രേ.
ജപ്പാനിലെ മുന്‍ നിര പുസ്തക വില്‍പ്പനക്കാരായ തൊഹാന്‍ ഡോട്ട് കോ ടോപ് 10 നോവലുകളില്‍ പകുതിയിലധികവും മൊബൈല്‍ രൂപത്തിലേക്ക് മാറ്റി കഴിഞ്ഞു. 2007 ലെ ബെസ്റ്റ്സെല്ലറായ മൂന്നു നോവലുകളാണ് മൊബൈലിലേക്ക് എത്താന്‍ ലഷ്യമിടുന്നത്. പരീക്ഷണം വന്‍ വിജയമായതോടെ വായനക്കാരുടെ പുതിയ രീതിക്കനുസരിച്ച് നോവല്‍ രചിക്കുന്ന തിരക്കിലാണ് എഴുത്തുകാരും.
ജാപ്പാനിലെ പരമ്പരാഗത രീതികള്‍ വിട്ട് ഹാന്‍ഡ് സെറ്റിന്‍റെ ചെറിയ സ്ക്രീന് അനുസൃതമായി ഫോണ്ടിലും എഴുത്ത് രീതിക്കും മാറ്റം വരുത്തിയിരിക്കുന്നു. ചെറുതായും ഡൌണ്‍ ലോഡിന് പറ്റുന്ന വിധത്തിലും ഓരോ ലൈനും സ്ഥലം നല്‍കി നേരെ ആണ് ഇപ്പോള്‍ എഴുതുന്നത്. സാധാരണ ജാപ്പനീസ് ഭാഷയിലെ എഴുത്തുകള്‍ മുകളില്‍ നിന്നും താഴേയ്‌ക്കാണ്.
WEBDUNIA|
എന്നാല്‍ ഇതിന്‍റെ മറുവശം അടുത്ത കാലത്തെ സര്‍ക്കാര്‍ കണക്കു പ്രകാരം പ്രിന്‍റിലെത്തുന്ന പുസ്തകങ്ങള്‍ വായിക്കുന്നതിനായി ജപ്പാന്‍ ജനത 26 മിനിറ്റു മാത്രമേ ചെലവാക്കുന്നുള്ളെന്നതാണ്.